Connect with us

EDUCATION

പ്രതിഷേധം ഫലം കണ്ടു; കാലിക്കറ്റില്‍ പെരുന്നാള്‍ ദിനങ്ങളിലെ പരീക്ഷ മാറ്റി

കഴിഞ്ഞ നാല് വർഷമായി പെരുന്നാൾ ദിനങ്ങളിൽ പരീക്ഷ നടത്തുന്നത് പതിവായതോടെ എം.എസ്.എഫും അധ്യാപക സംഘടനയായ സി.കെ.സി.ടി ഉൾപ്പെടെയുള്ളവരും കടുത്ത പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു

Published

on

ഈദുൽ ഫിത്വർ ദിനങ്ങളിൽ പരീക്ഷ നടത്താനുള്ള നീക്കത്തിൽനിന്ന് കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവൻ പിന്മാറി. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ നാല് വർഷമായി പെരുന്നാൾ ദിനങ്ങളിൽ പരീക്ഷ നടത്തുന്നത് പതിവായതോടെ എം.എസ്.എഫും അധ്യാപക സംഘടനയായ സി.കെ.സി.ടി ഉൾപ്പെടെയുള്ളവരും കടുത്ത പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതേതുടർന്നാണ് തീരുമാനം മാറ്റിയത്.

അതേസമയം അന്നേ ദിവസം പരീക്ഷ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നായിരുന്നു കൺട്രോളറുടെ ന്യായീകരണം. ഈ ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിപ്പ് വന്നതോടെ ഈ വാദം പൊളിഞ്ഞു. തുടർന്നും സർക്കാർ ഔദ്യോഗിക കലണ്ടറിൽ അവധിയുള്ള ആഘോഷ ദിവസങ്ങളുടെ തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തുകയില്ലെന്നും സർവ്വകലാശാല അറിയിച്ചു. മുസ്‌ലിം ലീഗ് എം.എൽ.എമാരും മുസ്‌ലിംലീഗ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി.

EDUCATION

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്; പ്രവേശനം ഇന്ന് മുതല്‍

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു

Published

on

തിരുവനന്തപുരം: പ്ലസ് വണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്നും നാളെയും തിങ്കളാഴ്ചയും സ്‌കൂളുകളില്‍ പ്രവേശനം നേടാം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

തിങ്കളാഴ്ച പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതിനുപിന്നാലെ ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന് വിഷയങ്ങളിലുള്ള മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. സ്‌കൂള്‍ മാറ്റത്തിന് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റുകളാണ് പരിഗണിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജില്ല-ജില്ലാന്തര സ്‌കൂള്‍-കോമ്പിനേഷന് ട്രാന്‍സ്ഫറിനായി ഈ മാസം 30ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

Continue Reading

EDUCATION

പുതുക്കിയ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

Published

on

പുതുക്കിയ നീറ്റ് യുജി ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്‍കിയ അധികമാര്‍ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള്‍ ചൂണ്ടികാട്ടി വന്‍പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികൾ സുപ്രീം കോടതി മുമ്പാകെ എത്തിയിരുന്നു.

Continue Reading

EDUCATION

പ്ലസ് വണ്‍ സ്‌കൂള്‍ മാറ്റം; പ്രവേശനം ഇന്ന് വൈകീട്ട് 4 വരെ

ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേര്‍ന്ന സ്‌കൂളില്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Published

on

മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവരില്‍ സ്‌കൂളും വിഷയവും മാറാന്‍ അനുമതി ലഭിച്ചവര്‍ക്ക് ഇന്ന് വൈകുന്നേരം നാലിന് മുമ്പായി പുതിയ പ്രവേശനം നേടണം. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേര്‍ന്ന സ്‌കൂളില്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അലോട്ട്മെന്റ് കത്തിന്റെ പ്രിന്റും സ്‌കൂളില്‍ നിന്നും നല്‍കണം. അതേ സ്‌കൂളില്‍ തന്നെ മറ്റ് വിഷയത്തിലേക്ക് മാറ്റം ലഭിച്ചവര്‍ക്ക് ഈ കത്തുമായി ചേരാം. അധികമായി വേണ്ടിവരുന്ന ഫീസ് അടയ്ക്കണം.

മറ്റൊരു സ്‌കൂളിലേക്കാണ് മാറ്റം ലഭിച്ചിട്ടുള്ളതെങ്കില്‍ ആ സ്‌കൂളില്‍ ചേരുന്നതിനായി ടി.സി സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് ഹാജരാക്കിയ മറ്റ് അസല്‍ രേഖകള്‍ എന്നിവ നല്‍കേണ്ടതാണ്. ഇവയുമായി പുതിയ സ്‌കൂളില്‍ ചേരുമ്പോള്‍ പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് എന്നിവയും അധികമായി വേണ്ട ഫീസും അടയ്ക്കണം.

ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ നിന്ന് രക്ഷിതാവിന്റെ അപേക്ഷ പ്രകാരം പി.ടി.എ ഫണ്ട്, കോഷന്‍ ഡിപ്പോസിറ്റ് എന്നിവ മടക്കി നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഏകജാലകം വഴി മെറിറ്റില്‍ പ്രവേശനം നേടിയവരില്‍ 25,052 കുട്ടികള്‍ക്കാണ് സ്‌കൂളും വിഷയവും മാറാന്‍ അനുമതി ലഭിച്ചത്. ഇതില്‍ 20,395 പേര്‍ക്കും സ്‌കൂള്‍ മാറ്റം കിട്ടി. 4567 കുട്ടികള്‍ക്ക് നിലവിലെ സ്‌കൂളില്‍ തന്നെ മറ്റൊരു വിഷയത്തില്‍ പ്രവേശനം ലഭിച്ചു. ആകെ അപേക്ഷകര്‍ 44,830 ആണ്. ഇവരില്‍ 19,778 പേര്‍ക്ക് മാറ്റം കിട്ടിയില്ല.

Continue Reading

Trending