Connect with us

kerala

ഋഷികേശില്‍ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

തിരച്ചില്‍ പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക ഭരണകൂടം നോര്‍ക്കയെ അറിയിച്ചു

Published

on

ഉത്തരാഖണ്ഡ്: ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഗംഗാനദിയില്‍ എസ് ഡി ആര്‍ എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക ഭരണകൂടം നോര്‍ക്കയെ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഋഷികേശലെത്തിയ തൃശ്ശൂര്‍ സ്വദേശി ആകാശ് ഗംഗാനദിയിലെ ഒഴുക്കില്‍പ്പെടുന്നത് സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഇടപെട്ടു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കാന്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കത്തയച്ചു.നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.

ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേനയുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ശക്തമായ അടിയൊഴുക്ക് തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നാലു റാഫ്റ്റിങ് ബോട്ടുകള്‍ തിരച്ചിലില്‍ സജീവമാണ്. തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ ചില മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് ഖേദകരമാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് വിനോദയാത്രയ്ക്കായി ഋഷികേശിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുളളവര്‍ സുരക്ഷിതരാണ്. സംഘത്തിലെ മുന്നു മലയാളികള്‍ ഋഷികേശില്‍ തുടരുന്നുണ്ട്. 35 പേര്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങി. മറ്റുളളവരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

 

crime

കോഴിക്കോട് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

Published

on

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ഓമശ്ശേരി മങ്ങാട്​ പുത്തൂർ കോയക്കോട്ടുമ്മൽ എസ്​. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാര്‍ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.

Continue Reading

kerala

കോഴിക്കോട്ട് ബൈക്കില്‍ യുവാക്കളുടെ വാഹനം തടഞ്ഞുള്ള അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതിന് പിന്നാലെ കൂട്ടത്തല്ല്

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

Published

on

താമരശേരിയിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തത് കയ്യാങ്കളിയായി. താമരശേരി ബാലുശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

മൂന്ന് ബൈക്കുകളിലായി എത്തിയ ആറം​ഗസംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗവും റോഡിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇരു വിഭാഗവും മറ്റ് ആളുകളെ വിളിച്ചു വരുത്തി വലിയൊരു കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

സ്വർണകപ്പിന്​ ഇഞ്ചോടിഞ്ച്​; പോയന്‍റ്​ നില

207 വീതം പോയന്റുമായി ആലപ്പുഴ, പാലക്കാട് ജില്ലകള്‍ നാലും, അഞ്ചും സ്ഥാനത്താണ്.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ സ്വര്‍ണക്കപ്പിനുള്ള പോരാട്ടത്തില്‍ 215 പോയന്റുമായി കണ്ണൂര്‍ മുന്നില്‍. 214 പോയന്റുള്ള തൃശ്ശൂരും മുന്‍ ചാമ്പ്യന്‍മാരായ കോഴിക്കോടിന് 213 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 207 വീതം പോയന്റുമായി ആലപ്പുഴ, പാലക്കാട് ജില്ലകള്‍ നാലും, അഞ്ചും സ്ഥാനത്താണ്.

പോയന്റ് നില
കണ്ണൂര്‍

215
തൃശൂര്‍

213
കോഴിക്കോട്

213
പാലക്കാട്

207
ആലപ്പുഴ

207
എറണാകുളം

206
കോട്ടയം

197
തിരുവനന്തപുരം

199
കൊല്ലം

194
മലപ്പുറം

198
കാസര്‍കോട്

189
വയനാട്

182
പത്തനംതിട്ട

179
ഇടുക്കി

167

Continue Reading

Trending