Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഹദ് ഷംസുദ്ദീന്‍ ഷെയ്ഖ് കാസര്‍ഗോഡില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറത്താന്‍ യോഗ്യത നേടിയ ആദ്യപൈലറ്റ്‌

ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്.

Published

on

5000 മണിക്കൂർ പറക്കൽ പരിചയം സമ്പാദിച്ച് ആവശ്യമായ പരീക്ഷ വിജയിച്ചതോടെ, വലിയ വിമാനങ്ങൾ നയിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന പൈലറ്റ് സർട്ടിഫിക്കേഷനായ എയർലൈൻസ് ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL)  ക്യാപ്റ്റൻ ഷഹദ് ഷംസുദ്ദീൻ ഷെയ്ഖ്   കരസ്ഥമാക്കി.

ക്യാപ്റ്റൻ ഷഹദ്, കാഞ്ഞങ്ങാട് സ്വദേശിയായ ഷംസുദ്ദീൻ H.S. ന്റെയും പത്‌നി തലശ്ശേരി സ്വദേശിസരീന ഷംസുദ്ദീന്റെയും മൂത്ത മകനാണ്. കാഞ്ഞങ്ങാടിൽ ആദ്യകാല ബസ് സർവീസായ SAS മോട്ടോഴ്‌സ് ആരംഭിച്ച  വ്യക്തിയായ അന്തരിച്ച ഷെയ്ഖ് അബ്ദുൽ ഖാദർ സാഹിബ് ആണ് ശ്രീ ഷംസുദ്ദീന്റെ പിതാവ്.

തലശ്ശേരിയിലെ Ocees കുടുംബത്തിൽപ്പെട്ട സരീന ഷംസുദ്ദീൻ ഹിന്ദി ഭാഷയിൽ ഡിപ്ലോമയുള്ളവരാണ്. ക്യാപ്റ്റൻ ഷാഹിദ് ഷംസുദ്ദീൻ ഷെയ്ഖ് കണ്ണൂരിലെ മിലിറ്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കുടുംബം ഡൽഹിയിലേക്ക് താമസം മാറിയതോടെ അവിടെ ഫാദർ അഗ്നേൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ മകന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സമൂഹത്തിന്റെ പിന്തുണയുമാണെന്ന് ശ്രീ ഷംസുദ്ദീൻ പറയുന്നു.

ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കമർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചതിന് ശേഷം അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ  ചേർന്ന് സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

ഷഹദിന്റെ സഹോദരി shaza മറിയം പുണെയിലെ MIT  ഇൻസൈറ്റിട്യൂട് ഓഫ് ഡിസൈനിൽ നിന്ന് ടോപ് റാങ്കോടെ MSc (ഇന്റീരിയർ ഡിസൈൻ) പാസ്സായി ഇപ്പോൾ  ദുബൈ യിൽ   ജോലി ചെയ്യുന്നു. അവരുടെ ഭർത്താവ് Mr റഷീദ് റഹിം ദുബൈ യിൽ തന്നെ സേഫ്റ്റി എഞ്ചിനീയർ ആണ്.  ഇളയ സഹോദരൻ ഷെഫീൻ റായ്ബറേലിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ പാസ്സായി ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റേൺഷിപ്  ചെയ്യുന്നു.

Continue Reading

kerala

‘നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണ്ടിവരും’; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കായിക മന്ത്രി

സ്‌പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.

Published

on

അര്‍ജന്റീന ടീം എന്തുകൊണ്ട് ഇപ്പോള്‍ കേരളത്തിലേക്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തുകയറി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.

”തന്നോട് ഇവിടുന്ന് ഞാന്‍ തര്‍ക്കിക്കുന്നില്ല. അത് ശരിയാകില്ല. നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണം. ഫിഫയുടെ അനുമതിയുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിച്ചാല്‍ നവംബറില്‍ കളിക്കും. അല്ലാത്തപക്ഷം അടുത്ത വിന്‍ഡോയില്‍ ടീം കേരളത്തില്‍ കളിക്കും. അതില്‍ എന്താണിത്ര തെറ്റ്? ” -മന്ത്രി പറഞ്ഞു.

സ്‌പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.

അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയില്‍ പ്രതികരിക്കാറുള്ള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടു. മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ ആക്ഷേപിക്കുന്നവിധം സംസാരിച്ച മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായി മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍, സെക്രട്ടറി വി.പി. നിസാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Continue Reading

EDUCATION

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും.

Published

on

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.

നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.

മറ്റൊരു സ്‌കൂളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.

ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending