More
പൊട്ടിയ പെട്ടിക്കഥ

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തുകയും ബി.ജെ.പി സി.പി.എം അന്തര്‍ധാര മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്ത പെട്ടി വിവാദത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും വീണ്ടും നാണം കെട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ പൊലീസിനെ ദുരുപയോഗം ചെയ്ത് മന്ത്രിമാരുടെയുള്‍പ്പെടെ ചേര്‍ന്നു തയാറാക്കിയ പാതിരാ നാടകം ജനകീയ കോടതിയിലെന്ന പോലെ നിയമത്തിന്റെ വഴിയിലും സി.പി.എമ്മിന് കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. നിയമത്തെ നോക്കുകുത്തിയാക്കി രാഷ്ട്രീയ യജമാനന്‍മാരുടെ വാലാട്ടികളായി മാറിയ പൊലീസ് സംവിധാനവും ഈ റിപ്പോര്‍ട്ടോടെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിലായിരുന്നു പാലക്കാട്ട് ട്രോളി വിവാദം അരങ്ങേറിയത്. മണ്ഡലത്തില്‍ രാഷ്ട്രിയമോ വികസനയോ ഒരുവിധത്തിലും ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെടരുതെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന സി.പി.എമ്മും ബി.ജെ.പിയും വിവാദങ്ങള്‍ക്ക് നിരന്തരമായി തിരികൊളുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് അടിമുടി ദുരൂഹത നിറഞ്ഞുനിന്ന പെട്ടി വിവാദവും അരങ്ങേറിയത്. എ ന്നാല്‍ പ്രഥമാ ദൃഷ്ട്യാ തന്നെ ഗൂഢാലോചന പ്രകടമായ സംഭവം ഇരുകൂട്ടര്‍ക്കും തിരിച്ചടിയാവുകയും സി.പി.എമ്മിനിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെക്കുകയുമാണ് ചെയ്തതത്.
മന്ത്രി എം.ബി രാജേഷും അദ്ദേഹ ത്തിന്റെ അളിയനും ചേര്‍ന്ന് രൂപപ്പെടുത്തിയ തിരക്കഥയെ യു.ഡി.എഫ് ആരോപണത്തെ സാധുകരിക്കുന്ന തരത്തില്‍, മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണ ദാസ് പിറ്റേന്നുതന്നെ സംഭവത്തെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ കൃഷ്ണദാസിനു തിരുത്തുമായി പാര്‍ട്ടി ജില്ലാ സെ ക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലായിരുന്നു സി.പി.എം. വിഷയത്തില്‍ നേതാക്കള്‍ ഇരുചേരികളായി മാറിയതോടെ ആരെ പിന്തുണക്കണമെന്നറിയാതെ നട്ടംതിരിഞ്ഞ ഇടതു സ്ഥാനാര്‍ത്ഥിയും അന്നത്തെ ദയനീയ കാഴ്ച്ചയായിരുന്നു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം സി.പി.എമ്മിന്റെ അതിബുദ്ധി ഒരര്‍ത്ഥത്തില്‍ അനുഗ്രഹമായി മാറുകയാണുണ്ടായത്. യു.ഡി.എഫ് നിരന്തരമായി ആരോപിച്ചുകൊണ്ടിരുന്ന സി.പി.എം ബി.ജെ.പി ബാന്ധവം മറനീക്കി പുറത്തുവരുന്നതിന് സംഭവം സാക്ഷ്യം വഹിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരേ സമയം സംഭവ സ്ഥലത്തെത്തുകയും തോളോട് തോള്‍ ചേര്‍ന്നു സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെ ജനങ്ങളെ കൂടുതലൊന്നും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യമാണ് രൂപപ്പെട്ടത്. സി.പി.എം ബി.ജെ.പി നേതാക്കളും പ്രസ്തുത ഹോട്ടലിലുണ്ടായിരുന്നിട്ടും അവരുടെ മുറികളൊന്നും പരിശോധനക്ക് വിധേയമാക്കപ്പെടാത്തതും, കോണ്‍ഗ്രസിന്റെ വനിതാനേതാക്കളുടെ മുറികളില്‍ അവരുടെ സ മ്മതമില്ലാതെ കയറി നിരങ്ങിയ പൊലീസ് ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പത്തിമടക്കിയതും ‘സി.ജെ.പി’ ബന്ധത്തിന്റെ സംസാരിക്കുന്ന തെളിവുകളായി മാറുകയായിരുന്നു.
ഫലം പുറത്തുവന്നതോടെ പെട്ടിവിവാദം മാത്രമല്ല, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തന്നെ സി.പി.എമ്മിനും ബി.ജെ.പിക്കും ദുസ്വപ്നമായി മാറുകയായിരുന്നുവെങ്കില്‍ ഇവിടെ നാണംകെടുകയും ഉത്തരംപറയുകയും ചെയ്യേണ്ടി വന്ന മറ്റൊരുവിഭാഗം കേരള പൊലീസാണ്. തിരഞ്ഞെടുപ്പ് കാലത്ത് സകല സര്‍ക്കാര്‍ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലേക്ക് മാറുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അറിയാതെ ഭരണകൂടത്തിനുവേണ്ടി നടത്തിയിട്ടുള്ള ഈ ചെരുപ്പ് നക്കലിന് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞ മതിയാവുകയുള്ളൂ. പൊലീസുണ്ടാക്കിയ എല്ലാ കോലാഹലങ്ങള്‍ക്കുമൊടുവിലാണ് ജില്ലാ കലക്ടര്‍ പോലും സംഭവം അറിഞ്ഞതെന്നത് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെ തങ്ങളുടെ മുറികളില്‍ ഇരച്ചുകയറിയതിന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും നല്‍കിയ പരാതിയും നിയമവഴിയില്‍ പൊലീസിന്റെ തൊലിയുരിയാന്‍ പര്യാപ്തമാണ്. പൊലീസ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതോടെ തന്നെ ദുര്‍ബലമായിപ്പോയ പെട്ടി വിവാദത്തില്‍ വീണതുവിദ്യയാക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി തുടരന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്. ബി.ജെ.പിയുമൊത്ത് നടത്തിയ നാടകത്തിന്റെ ചുരുളഴിഞ്ഞപ്പോയുള്ള ജാള്യത തീര്‍ക്കുകയായിരുന്നു പരാതിയുടെ ലക്ഷ്യമെങ്കില്‍, ഒരു നിര്‍വാഹവുമില്ലാതെ പ്രസ്തുത പരാതിയില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ സി.പി.എം നാണക്കേടിന്റെ അഗാധ ഗര്‍ത്തത്തിലാണ് ചെന്നുചാടിയിരിക്കുന്നത്. നീതിയും നിയമവും കാറ്റില്‍ പറത്തി അധികാരവര്‍ഗത്തിന്റെ താളത്തിനു തുള്ളി ജനകീയ കോടതിയിലും യഥാര്‍ത്ഥ കോടതിയിലും വഷളായിക്കൊണ്ടിരിക്കുന്ന സംസ്ഥാന പൊലീസിനും ഇതു വലിയൊരുപാഠമാണ്. മികച്ച പൊലീസ് സംവിധാനമെന്ന കേരളത്തിന്റെ സല്‍പേരിനാണ് പിണറായി പൊലീസ് നിരന്തരമായി കളങ്കം വരുത്തിവെക്കുന്നത്. പൊട്ടിയ പെട്ടിക്കഥ വലിയ ഉദാഹരണം.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
-
kerala17 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി