india
റെയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോള്‍ കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി
രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.

റെയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോളും കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി. അവകാശവാദങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനു മറുപടിയായുള്ളത്. രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.
സമീപകാലത്തെല്ലാം ഉണ്ടായ അപകടങ്ങളുടെ കണക്കുകള്‍ ആരേയും പേടിപ്പെടുത്തുന്നതാണ്. റെയില്‍വേ ജീവനക്കാരുടെ പിഴവു മൂലമുള്ള നേരിട്ടുള്ള കൂട്ടിയിടി, നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളില്‍ മറ്റൊരു വണ്ടി ഇടിച്ചു കയറുക, തുടങ്ങിയവയ്ക്കു പുറമേയാണ് ഇപ്പോള്‍ രാജ്യത്തിനു തന്നെ നാണക്കേടാവുന്ന ഡല്‍ഹി പ്ളാറ്റ് ഫോറം ദുരന്തം. ഇന്ത്യന്‍ റയില്‍വേസ്റ്റേഷനുകള്‍ പോലും സുരക്ഷിതമല്ലേ എന്ന ചോദ്യമാണ് ഈ ദുരന്തം ഉയര്‍ത്തുന്നത്.
അസാധാരണ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനിയും റെയില്‍വേയ്ക്ക് സാധിക്കുന്നില്ലെന്നാണ് ഡല്‍ഹി ദുരന്തം തെളിയിക്കുന്നത്. ഇത്ര വലിയ ദുരന്തം നടന്നിട്ടും അതിന്രെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോലും റെയില്‍വേ മന്ത്രി തയ്യാറായിട്ടില്ല. പ്ളാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതു പോലെ ചില കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ് റയില്‍വേയുടെ ഭാഗത്തു നിന്ന് തിരക്കിനെ പ്രതിരോധിക്കാന്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. റെയില്‍വേയുടെ പരാജയവും സര്‍ക്കാരിന്റെ വിവേകശൂന്യതയും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് അപകടത്തെ കുറിച്ചു പ്രതികരിച്ചു. 1’പ്രയാഗ്രാജിലേക്ക് ധാരാളം ഭക്തര്‍ പോകുന്നതിനാല്‍, സ്റ്റേഷനില്‍ മികച്ച ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആര്‍ക്കും ജീവന് നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കും ഞെട്ടിപ്പിക്കുന്നതും അത്യന്തം ദാരുണവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ദുരന്തം കാണിക്കുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ്. റയില്‍വേയില്‍ പി ആര് വര്‍ക്കു മാത്രമേ നടക്കുന്നുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവന് അപഹരിച്ചതെന്ന് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് ഞായറാഴ്ച പറഞ്ഞു. റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ഇത്രയധികം ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. റെയില്‍വേ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം,’ ആര്‍ജെഡി അദ്ധ്യക്ഷന്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ കാഞ്ചന്‍ജംഗ എക്സ്പ്രസ് ഉള്‍പ്പെട്ട മാരകമായ ട്രെയിന്‍ അപകടത്തില്‍ ഒട്ടേറെ പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനേക്കാള്‍ മികച്ച രീതിയില്‍ 2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ റെയില്‍വേ കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന ചര്‍ച്ചയ്ക്കും ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
-
kerala23 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി