Connect with us

india

അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ല; പുതിയ ഇന്ത്യയിലെ നീതിയിതെന്ന് പ്രശാന്ത് ഭൂഷണ്‍

അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്‍. അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.


പ്രത്യേക സിബിഐ കോടതി ജഡ്ജ്  സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി.

അതേസമയം, എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തെത്തി.

സംഘപരിവാര്‍ നേതാക്കള്‍ ഒരു രഥയാത്ര നടത്തി, ആയുധങ്ങള്‍ ശേഖരിച്ചു, ആയിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി. ബാബ്രി മസ്ജിദ് ഇടിച്ചു തകര്‍ക്കൂ എന്ന് ആഹ്വാനം നടത്തി. എന്നാല്‍, ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നില്ല! ബാബരി മസ്ജിദ് സ്വയം വീണു എന്ന് പറയാന്‍ കോടതികള്‍ക്ക് 28 വര്‍ഷമെടുത്തു, യൂത്ത് കോണ്‍ഗ്രസ് നോതാവ് ശ്രീവാസ്ത ട്വീറ്റ് ചെയ്തു.

ആരും പള്ളി തകര്‍ത്തിട്ടില്ലെന്നാണ് കശ്മീരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തത്.

അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തു.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാണ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍, സംസ്ഥാനങ്ങള്‍ക്ക് അവരുടെ അവകാശം ആവശ്യമാണ്, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വൈവിധ്യത്തെ ഉള്‍ക്കൊള്ളണം; സ്റ്റാലിന്റെ സന്ദേശം

തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Published

on

തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന നിതി ആയോഗ് യോഗത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന്‍ പറഞ്ഞു, ‘എല്ലാവര്‍ക്കും എല്ലാത്തിനും’ എന്ന ലക്ഷ്യത്തിനായി ദ്രാവിഡ മാതൃക സമര്‍പ്പിക്കുന്നു,’ തമിഴ്നാട് തുടര്‍ച്ചയായി 8% സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.69%-ല്‍ എത്തി.

2030-ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം അദ്ദേഹം ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ദീര്‍ഘകാല പദ്ധതികളുമായി മുന്നേറുകയാണ്. 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടില്‍ തമിഴ്നാട് ഗണ്യമായ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’

‘കാഴ്ചപ്പാട് തിരിച്ചറിയാന്‍, സഹകരണ ഫെഡറലിസം ശക്തമായ അടിത്തറയായിരിക്കണം. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി, തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളോടും പക്ഷപാതമില്ലാതെ സഹകരണം നല്‍കണമെന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തമിഴ്നാട് വിസമ്മതിച്ചതിനെ ഉദ്ധരിച്ച് സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) പ്രകാരമുള്ള ഫണ്ട് തടഞ്ഞുവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം തന്റെ ശക്തമായ വിമര്‍ശനങ്ങളില്‍ ചിലത് മാറ്റിവച്ചു.

2024-2025 വര്‍ഷത്തേക്ക് ഏകദേശം 2,200 കോടി യൂണിയന്‍ ഫണ്ട് തമിഴ്നാടിന് നിഷേധിച്ചു. ഇത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പഠിക്കുന്നവരുടെയും വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു,” അദ്ദേഹം പറഞ്ഞു. ”ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഫണ്ടുകള്‍ ഒരു സഹകരണ ഫെഡറല്‍ ഇന്ത്യയില്‍ സ്വീകാര്യമല്ല, അത് തടഞ്ഞുവയ്ക്കാനോ വൈകിപ്പിക്കാനോ കുറയ്ക്കാനോ ഇതിനകം അംഗീകരിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

‘ഒരു വശത്ത്, യൂണിയനില്‍ നിന്നുള്ള ചുരുങ്ങിക്കൊണ്ടിരിക്കുന്ന നികുതി വിഭജനം സംസ്ഥാന ധനകാര്യങ്ങളെ ബാധിക്കുന്നു. മറുവശത്ത്, കേന്ദ്രം ആരംഭിച്ച പദ്ധതികള്‍ക്ക് സഹ-ഫണ്ട് നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വര്‍ദ്ധിച്ച സാമ്പത്തിക ബാധ്യത സംസ്ഥാന ബജറ്റുകളില്‍ ഇരട്ട സമ്മര്‍ദ്ദം ചെലുത്തുന്നു,’ അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനത്തിന്റെ വിഹിതം 50% ആയി ഉയര്‍ത്താന്‍ ഞാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു, ഇത് മാത്രമാണ് ന്യായമായ നടപടി.’

അടിസ്ഥാന സൗകര്യങ്ങള്‍, ചലനാത്മകത, ശുചിത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമൃത് 2.0 ന് അനുബന്ധമായി ഒരു പുതിയ നഗര പുനരുജ്ജീവന പരിപാടിക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. കാവേരി, വൈഗൈ, താമിരഭരണി തുടങ്ങിയ നദികളുടെ പാരിസ്ഥിതികവും ആത്മീയവുമായ മൂല്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ഒരു ക്ലീന്‍ റിവര്‍ മിഷന്‍ നിര്‍ദ്ദേശിച്ചു. ഒരു സാംസ്‌കാരിക കുറിപ്പില്‍, ഇംഗ്ലീഷിനൊപ്പം സ്വന്തം ഭാഷകളില്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

‘ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായും അന്തസ്സോടെയും അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ മാത്രമേ ഐക്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യന്‍ യൂണിയന്‍ ആഗോളതലത്തില്‍ തലയുയര്‍ത്തി നില്‍ക്കൂ.’ സ്റ്റാലിന്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; ഗുജറാത്തില്‍ പാകിസ്താന്‍ സ്വദേശിയെ സേന വെടിവെച്ചുകൊന്നു

Published

on

ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാകിസ്താൻ ചാരൻ. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, വ്യക്തി മുന്നോട്ട് നീങ്ങിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം നടന്നത്.

ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തിൽ, പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ (ഐബി) ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു പാകിസ്താൻ പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. നുഴഞ്ഞുകയറ്റക്കാരൻ ഐബി കടന്ന് ഇരുട്ടിന്റെ മറവിൽ അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്നത് കണ്ടു. ബിഎസ്എഫ് സൈനികർ വെല്ലുവിളിച്ചിട്ടും, അയാൾ മുന്നോട്ട് നീങ്ങി, ഇത് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കാൻ പ്രേരണയായി.

കൂടാതെ, പഹൽഗാം ആക്രമണത്തെത്തുടർന്ന്, സമീപ ദിവസങ്ങളിൽ നിരവധി പാക് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പാക് റേഞ്ചറും ഉൾപ്പെടുന്നു, അയാൾ ചാരവൃത്തി ദൗത്യത്തിലായിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

Continue Reading

india

ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

Published

on

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Continue Reading

Trending