Sports
സാങ്കേതികതയേ, നിനക്ക് നന്ദി

കമാല്‍ വരദൂര്‍
ലോക ക്രിക്കറ്റിലെ വലിയ അഹങ്കാരികള്‍ ആരാണ്…? സദാസമയവും ചെവിയില്‍ ഇയര്‍ ഫോണും തിരുകി സംഗീതം ആസ്വദിച്ച് നടക്കുന്ന ഇന്ത്യന്‍ താരങ്ങളാണെന്നാണ് പതിവായി ലഭിക്കാറുള്ള മറുപടി. പക്ഷേ ലോക ക്രിക്കറ്റിലൂടെ ഒന്ന് സൂക്ഷ്മമായി കണ്ണോടിച്ചാല്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവം ഓസ്‌ട്രേലിയക്കാരാണെന്ന് നിസ്സംശയം വ്യക്തമാവും. കളത്തിലും കളത്തിന് പുറത്തും ഒരു തരം ജന്മിത്വം പ്രകടിപ്പിക്കാറുണ്ടവര്‍. എല്ലാവരും തങ്ങളെക്കാള്‍ താഴെയെന്ന് വിശ്വസിക്കുന്ന ഭാവവവും പ്രവര്‍ത്തനവും. കേപ്ടൗണില്‍ ക്യാമറകള്‍ ഓസീസുകാരെ പിടികൂടിയില്ലായിരുന്നെങ്കില്‍ അവര്‍ തന്നെയായിരിക്കും മാന്യന്മാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ പന്തയവിവാദം വേട്ടയാടിയപ്പോള്‍ പരിഹസിച്ചിരുന്നു ഓസ്‌ട്രേലിയക്കാര്‍. ഐ.പി.എല്ലിനെ കോഴ വിവാദം പിടികൂടിയപ്പോള്‍ ചിരിച്ചുനടന്നിരുന്നു അവര്‍. സിംബാബ്‌വെ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയവര്‍ക്കെതിരെ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല ഓസീസുകാര്‍. അവരെ മൂന്നാം കിടക്കാരായാണ് അവര്‍ കണ്ടിരുന്നത്. സൗരവ് ഗാംഗുലിയുടെ ഇന്ത്യ സ്റ്റീവ് വോയുടെ ഓസീസിന് വെല്ലുവിളിയായപ്പോള്‍ മൈതാനത്ത് കേട്ടത് തെറി വിളികള്‍ മാത്രമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്്മണ്, സൗരവ് തുടങ്ങിയവര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിറകില്‍ നിന്നും ആദം ഗില്‍ക്രൈസ്റ്റും സ്ലിപ്പില്‍ നിന്ന് മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറുമെല്ലാം വിളിക്കുന്ന തെറി സ്റ്റംമ്പ് മൈക്രോഫോണ്‍ രേഖപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. സച്ചിനും രാഹുലുമെല്ലാം മഹാമാന്യന്മാരായതിനാല്‍ അവര്‍ പരാതിപ്പെട്ടതുമില്ല. ഓസ്‌ട്രേലിയയെ തൊടാന്‍ ഐ.സി.സി ഉള്‍പ്പെടെ എല്ലാവര്‍ക്കും പേടിയായിരുന്നു. ഷെയിന്‍ വോണ്‍ പന്തയവിവാദത്തില്‍ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തിനെതിരെ കാര്യമായ നടപടിയുണ്ടായിരുന്നില്ല.
കേപ്ടൗണിലെ മൈതാനത്ത് 32 ക്യാമറകളുണ്ടായിരുന്നു. അതും ഹൈ റെസൊലൂഷന്‍ ക്യാമറകള്‍. ഈ ക്യാമറകളാണല്ലോ അഹങ്കാരികളുടെ മുഖത്തടിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാര്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരുണ്ടെങ്കില്‍ കാര്യമായ ശിക്ഷ ലഭിക്കുമെന്നുമാണ്. പക്ഷേ ക്യാമറകള്‍ സത്യം വിളിച്ച് പറയുമ്പോള്‍ എന്തിനാണ് മറ്റൊരു അന്വേഷണം. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്് എന്ന ഫീല്‍ഡര്‍ സ്വന്തം പാന്റ് പോക്കറ്റില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഉരകടലാസ് എടുക്കുന്നത് ക്യാമറയില്‍ വ്യക്തമാണ്. ആ കാഴ്ച്ച ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പവിലിയനില്‍ നിന്നും കോച്ച് ഡാരന്‍ ലെഹ്മാന്‍ മൈക്രോഫോണ്‍ എടുക്കുന്നതും വ്യക്തം. കോച്ച് പന്ത്രണ്ടാമനുമായി മൈക്രോഫോണില്‍ സംസാരിക്കുന്നതും ആ സംസാരത്തിന് ശേഷം പന്ത്രണ്ടാമന്‍ മൈതാനത്ത് വരുന്നതും ബാന്‍ക്രോഫ്റ്റിനോട് സംസാരിക്കുന്നതും ക്യാമറയില്‍ വ്യക്തം. ആ സംസാരത്തിന് ശേഷം പോക്കറ്റില്‍ നിന്നും മഞ്ഞ ഉരകടലാസ് എടുത്ത് ട്രൗസറിനുള്ളിലേക്ക് മാറ്റുന്നതും പിന്നെ അമ്പയര്‍മാരുടെ അരികിലേക്ക് പോയി തന്റെ ടവല്‍ എടുത്ത് കാണിച്ച് അയ്യോ ഞാന്‍ ഒന്നും ചെയ്തില്ല എന്ന് പറയുന്നതും ക്യാമറയില്‍ വ്യക്തം. സംഭവദിവസം വൈകീട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് ബാന്‍ക്രോഫ്റ്റും പിന്നെ നായകനും തെറ്റ് സമ്മതിക്കുന്നതും വ്യക്തം. സത്യങ്ങള്‍ ഇങ്ങനെ ജീവനോടെ സംസാരിക്കുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്ത് അന്വേഷണം നടത്താനാണ്…? ഇതിലും വലിയ തെളിവ് അവര്‍ക്ക് ഇനി ലഭിക്കാനുണ്ടോ….?
അഹങ്കാരികളായ കങ്കാരുക്കളുടെ തനിനിറം ലോകത്തിന് മുന്നില്‍ പരസ്യമാക്കിയ സാങ്കേതികതക്കാണ് നന്ദി… സ്മിത്ത് കുറ്റസമ്മതം നടത്താന്‍ കാരണം സാങ്കേതികതയാണ്. നുണ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയതും രാജി നല്‍കിയതും. രാജിക്ക് മുമ്പ് തന്നെ പിടിച്ചുനില്‍ക്കാന്‍ എല്ലാ ശ്രമവും അദ്ദേഹം നടത്തി. ഓസീസ് പ്രധാനമന്ത്രിയുടെ ഇടപെടലിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനി രക്ഷയില്ല എന്ന സൂചന നല്‍കിയ ശേഷമാണ് അദ്ദേഹം രാജി നല്‍കിയത്. വലിയ മാനസിക സമ്മര്‍ദ്ദം താരങ്ങളെ ബാധിച്ചത് കൊണ്ടാണ് കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാം ദിനം തന്നെ അവര്‍ 322 റണ്‍സിന് പരാജയം ഏറ്റുവാങ്ങിയതും. ഓസ്‌ട്രേലിയക്കാര്‍ക്ക് ലഭിച്ച ഈ ആഘാതം എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും പാഠമാണ്. നിങ്ങള്‍ പൂര്‍ണസമയം ക്യാമറാ നിരീക്ഷണത്തിലാണ്…ജാഗ്രതൈ…!
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഈ കാര്യത്തില്‍ റോളുണ്ട്. സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കരുത്. ഐ.പി.എല്‍ കച്ചവടമാണ്. കച്ചവടത്തില്‍ ഇടപെടില്ല എന്നതായിരിക്കാം ബി.സി.സി.ഐ നിലപാട്. പക്ഷേ ശ്രീശാന്തിനെ പോലുള്ളവരെ ഇതേ കച്ചവട ക്രിക്കറ്റില്‍ പിടിച്ച് പുറത്താക്കിയതിനാല്‍ അല്‍പ്പം വിശ്വാസ്യത ബി.സി.സി.ഐ നിലനിര്‍ത്തണം. കച്ചവടത്തിന്റെ തലതൊട്ടപ്പനായ ലളിത് മോഡി തുടങ്ങിയതാണ് ഐ.പി.എല്‍ എന്നത് നാട്ടുകാര്‍ക്കറിയാം. ആ മോഡിയെ ബി.സി.സി.ഐ ഇത് വരെ തള്ളിപറഞ്ഞിട്ടില്ല എന്ന സത്യവും മാലോകര്‍ക്കറിയാം. ക്രിക്കറ്റിനെ സത്യത്തില്‍ നന്നാക്കണമെങ്കില്‍ ഇനി ക്യാമറകള്‍ അധികാരകേന്ദ്രങ്ങളിലും സ്ഥാപിക്കണം. അവരുടെ കളികളും കാണികള്‍ക്ക് തല്‍സമയം കാണാമല്ലോ…
Cricket
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.
ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ്‍ തകര്‍ത്തു.
ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്നു ഷോണ്‍ റോജര്‍.
എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.
More
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു

സമോറ : ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടത്തിൽ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു.
ഇരുവരും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടയർ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.
ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുപത്തിയെട്ടുകാരനായ ജോട്ട 2020 ലാണ് വോൾവർഹാംട്ടണിൽ നിന്നും ലിവർപൂളിലെത്തിയത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണിൽ സ്പെയ്നിനെ തകർത്ത് നാഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.
പോർച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്‌റയിലൂടെ പ്രൊഫഷണൽ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ൽ അത്ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണിൽ താരം ലോണിൽ പോർട്ടോക്കൊപ്പം കളിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവ ആ കാലയളവിൽ പോർട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ കളിച്ച ജോട്ട 14 ഗോളുകൾ നേടിയിട്ടുണ്ട്. 2019 നാഷൻസ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.
Local Sports
കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്‌നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെയാണ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്.

തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച് ആലപ്പി റിപ്പിള്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെയാണ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്. രഞ്ജി ട്രോഫി ഫൈനലിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ഇടങ്കയ്യന്‍ ചൈനാമാന്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായ വിഗ്‌നേഷ് പുത്തൂര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റംകുറിച്ചു, മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇടങ്കയ്യന്‍ ഓള്‍റൗണ്ടറായ അക്ഷയ് ചന്ദ്രനും അക്ഷയ്.ടി.കെയും ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്‍ തുടരുന്ന താരങ്ങളാണ്.
‘തുഴയില്ല, തൂക്കിയടി മാത്രം’ എന്ന മുദ്രാവാക്യവുമായാണ് ആലപ്പി റിപ്പിള്‍സ് കെസിഎല്‍ സീസണ്‍ രണ്ടിന് തയാറെടുക്കുന്നത്. പ്രതിഭയുള്ള കളിക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനോടൊപ്പം, കളിക്കളത്തിനകത്തും പുറത്തും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ടീം പ്രാധാന്യം നല്‍കുന്നുവെന്ന് ആലപ്പി റിപ്പിള്‍സ് വക്താവ് പറഞ്ഞു. ഒരു ടീമിനു രൂപം കൊടുക്കുക എന്നതിനപ്പുറത്തേക്ക് ഒരു പാരമ്പര്യം തന്നെ പടുത്തുയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിഎല്‍ രണ്ടാം സീസണിലെ താര ലേലം ഈ മാസം അഞ്ചിനു നടക്കും. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴുവരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ഏഷ്യാനെറ്റ് പ്ലസ്, സ്റ്റാർ സ്പോർട്സ് ചാനൽ 3, ഫാൻകോഡ് എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും.
-
kerala3 days ago
വർഗീയതയ്ക്കെതിരായ നിലപാടുമായി മുസ്ലിം ലീഗ് മുന്നോട്ട്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരിക്ക്
-
Health3 days ago
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
-
film3 days ago
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്