വാഷിങ്ടണ്‍: അമേരിക്കക്കു മുന്നറിയിപ്പു നല്‍കി ഉത്തരകൊറിയ മിസൈല്‍ വാഹക മുങ്ങിക്കപ്പലുകള്‍ തയാറാക്കുന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റായ 38 നോര്‍ത്താണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

s copy
ഉത്തരകൊറിയന്‍ നാവിക കപ്പല്‍ നിര്‍മാണ കേന്ദ്രത്തിന്റെ ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നാണ് ഈ നീക്കം 38 നോര്‍ത്ത് കണ്ടെത്തിയത്. സിന്‍പോ സൗത്തിലുള്ള കപ്പല്‍ നിര്‍മാണശാലയുടെ ചിത്രങ്ങളിലാണ് ഇത് തെളിയിക്കുന്നത്. നവംബര്‍ അഞ്ചിനാണ് ചിത്രങ്ങള്‍ എടുത്തത്. മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഈ വര്‍ഷം ആദ്യം മുതലേ സിന്‍പോയിലെത്തിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല.