ബാങ്ക് ഓഫ് ബറോഡയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജപ്പാനീസ് വാഹന നിര്‍മാണ കമ്പനിയായ ടൊയോട്ട. ടൊയോട്ടയുടെ വാഹനം സ്വന്തമാക്കുന്നവര്‍ക്ക് ഓണ്‍ റോഡ് വിലയുടെ 90 ശതമാനം വരെ ലോണ്‍ ലഭിക്കും. 84 മാസം വരെയുള്ള തിരിച്ചടവ് കാലാവധിയുമുണ്ടാകും. നേരത്തെയുള്ള തിരിച്ചടവ് അല്ലെങ്കില്‍ വായ്പ അവസാനിപ്പിക്കല്‍ എന്നിവക്ക് പ്രത്യേക ചാര്‍ജ് ഈടാക്കാതിരിക്കല്‍ എന്നീ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ടൊയോട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ടൊയോട്ടയുടെ എല്ലാ വാഹനങ്ങള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ കുറഞ്ഞ പലിശ നിരക്കില്‍ ഡിജിറ്റലൈസ്ഡ് സപ്ലൈ ചെയിന്‍ ഫിനാന്‍സിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

വളരെ എളുപ്പത്തിലുള്ള ഫിനാന്‍സ് സൗകര്യങ്ങള്‍, പഴയ വാഹനങ്ങളുടെ വില്‍പന, സര്‍വീസ് തുടങ്ങിയവ നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുന്നതിന് ടികെഎം എപ്പോഴും ശ്രമിക്കുന്നു.

ബാങ്ക് ഓഫ് ബറോഡയുമായുള്ള ഈ സഹകരണത്തിലൂടെ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും വിവിധങ്ങളായ ഫിനാന്‍സ് സൗകര്യം ലഭിക്കുകയും എളുപ്പത്തിലുള്ള വായ്പ ലഭ്യമാവുകയും ചെയ്യുമെന്നാണ് ടൊയോട്ട വ്യക്തമാക്കുന്നത്.