വടകര: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ടിപി ജവാദിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖന സമാഹാരം ‘മനസ്സിന്റെ സ്വസ്ഥത’ പ്രൊഫ. ഇ. മുഹമ്മദ് (സൈക്കോ മുഹമ്മദ് ) ഓന്‍ലൈനില്‍ പ്രകാശനം ചെയ്തു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി.

ഡോ. ഹാഫിസ് മുഹമ്മദ് പുസ്തക പരിചയം നടത്തി. ജയരാജ് പുതുമഠം അധ്യക്ഷത വഹിച്ചു. പ്രൊഫ. (ഡോ:) ബേബി ശാരി. പി, നജീബ് കുറ്റിപ്പുറം, ഡോ: സി. തോമസ് എബ്രഹാം, ദീപ മേരി തോമസ്, പ്രസാദ് അമോര്‍, ചാന്ദിനി, ടി. പി. ജവാദ് എന്നിവര്‍ സംസാരിച്ചു.