Connect with us

kerala

തൃശൂരില്‍ ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍, കുറുകെ സ്‌കൂള്‍ വാന്‍; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്‌കൂള്‍ വാനിന്‍റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു.

Published

on

ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി. തൃശൂര്‍ തൈക്കാട്ടുശ്ശേരി റെയില്‍വേ ഗേറ്റ് അടയ്ക്കും മുമ്പേയാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വരുമ്പോള്‍ സ്‌കൂള്‍ വാന്‍ കുറുകെ കടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ജനശതാബ്ദി ട്രെയിനാണ് ഗേറ്റ് അടക്കുന്നതിന് മുമ്പേ എത്തിയത്. 300 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോഴാണ് ട്രെയിന്‍ കണ്ടതെന്ന് സ്‌കൂള്‍ വാനിന്‍റെ ഡ്രൈവര്‍ വിജയകുമാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് വാനില്‍ ഉണ്ടായിരുന്നത്.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗേറ്റിന് സമീപം ട്രാക്കില്‍ നിര്‍ത്തി. ഗേറ്റ് കീപ്പര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കാതെ ട്രെയിന്‍ കടന്നുപോകില്ലായിരുന്നുവെന്ന് വിഷയത്തില്‍ റെയില്‍വേ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Published

on

കൊച്ചി കളമശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (41) ആണ് മരിച്ചത്. ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

രണ്ടാഴ്ച മുന്‍പും പ്രദേശത്ത് അപകടമുണ്ടായിരുന്നു. ഇന്‍സ്റ്റാമാര്‍ട്ടിന്റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു ജീവനക്കാരന്‍. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യസേവ; പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.

Published

on

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ പരസ്യമായി മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി. കോടതി പരിസരത്തും, യാത്രയിലും പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, സംഭവത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 74,360 രൂപയായാണ് വര്‍ധിച്ച് ഈ മാസത്തെ ഉയര്‍ന്നവിലയിലെത്തി. ഗ്രാമിന്റെ വില 9295 രൂപയായാണ് വര്‍ധിച്ചത്. ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതേസമയം, ലോക വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,354.17 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഉയര്‍ന്നു. 0.2 ശതമാനം ഉയര്‍ന്ന് 3,407.10 ഡോളറായാണ് വില ഉയര്‍ന്നത്.

Continue Reading

Trending