കോഴിക്കോട്: എറംണാംകുളം-കോട്ടയം സെക്ഷനില്‍ കുറുപ്പന്തറക്കും ഏറ്റുമാനൂരിനും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.

ഒക്ടോബര്‍ 24

റദ്ദാക്കിയ ട്രെയിനുകള്‍
1. കോട്ടയം വഴിയുള്ള കൊല്ലം-എറണാംകുളം -കൊല്ലം മെമി പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍ നമ്പര്‍.66300യ66301)

2. ആലപ്പുഴ വഴിയുള്ള എറണാംകുളം -കായംകുളം-എറണാംകുളം പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍
നമ്പര്‍.56381യ56382)
3. കോട്ടയം വഴിയുള്ള എറണാംകുളം-കായംകുളം-എറണാംകുളം പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍
നമ്പര്‍.56387യ56388)

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

1. തിരുവന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17229)
2. ഹസ്രത്ത് നിസാമുദീന്‍ -തിരുവനന്തപുരം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.22654)
3. ഡെറാഡൂണ്‍ -കൊച്ചുവേളി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.22660)
4. ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12626)

ഈ ട്രെയിനുകള്‍ ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്,അമ്പലപ്പുഴ, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റും എറണാകുളം ജംഗ്ഷന്‍ ആലപ്പുഴ സ്‌റ്റേഷനുകളില്‍ രണ്ട് മിനിറ്റും ട്രെയിനുകള്‍ നിര്‍ത്തിയിടും.

കന്യകുമാരിയില്‍ നിന്നും മുംബൈ വരെ പോകുന്ന ജയന്തി ജനത എക്‌സ്പ്രസ് കോട്ടയത്ത് ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും.

ഒക്ടോബര്‍ 25 പൂര്‍ണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകള്‍

1. കോട്ടയം വഴിയുള്ള കെല്ലം എറണാകുളം -കൊല്ലം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66300/66301)
2. കോട്ടയം വഴിയുള്ള എറണാകുളം- കായങ്കുളം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56387/56388),
3. കോട്ടയം വഴിയുള്ള എറണാകുളം -കൊല്ലം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66307/66308)

വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍

1. ഹൈദരാബാദ്- തിരുവന്തപുരം ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17230) കുറുപ്പന്തറയില്‍ 50 മിനിറ്റ്
2. മംഗ്ലൂര്‍ -തിരുവനന്തപുരം പരശുറാം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.16649) കുറുപ്പന്തറയില്‍ 45 മിനിറ്റ്
3. ശ്രിമാത വൈഷ്‌ണോ ദേവി കത്ര കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.16318) വൈക്കം റോഡില്‍ 30 മിനിറ്റ്
4. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12625) കോട്ടയം 50 മിനിറ്റ്

ഒക്ടോബര്‍ 27 പൂര്‍ണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകള്‍

1. ആലപ്പുഴ വഴിയുള്ള എറണാകുളം- കായങ്കുളം -എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56381/56382)
2. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66307/66308)
3. ആലപ്പുഴ – കായങ്കുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56377)
4. ആലപ്പുഴ വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56380)
5. ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66302)
6. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66301)
7. കോട്ടയം വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56387/56388)

വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍

1. ഹൈദരാബാദ് -തിരുവന്തപുരം ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17230) കുറുപ്പന്തറയില്‍ 60 മിനിറ്റ്
2. മംഗ്ലൂര്‍- നാഗര്‍കോവില്‍ പരശുറാം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.16649) കുറുപ്പന്തറയില്‍ 35 മിനിറ്റ്
3. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12625) കോട്ടയം 60 മിനിറ്റ്‌