Connect with us

Health

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി; ഒ നെഗറ്റീവിനു പകരം നല്‍കിയത് ബി പോസിറ്റീവ്

Published

on

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്.

യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

Health

എലിപ്പനി- ഡെങ്കിപ്പനി; 5 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ

രാ​ജ്യ​ത്ത്​ ഡെ​ങ്കി കേ​സു​ക​ളി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ.

Published

on

സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. 11 മാ​സ​ത്തി​നി​ടെ 4254 പേ​രാ​ണ്​ എ​ലി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും ചി​കി​ത്സ​തേ​ടി​യ​ത്. ഡെ​ങ്കി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 47,986 പേ​രും ചി​കി​ത്സ​തേ​ടി. ഈ​വ​ർ​ഷം എ​ലി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 229 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു.

ഡെ​ങ്കി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 152 പേ​രും മ​രി​ച്ചു. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി രൂ​ക്ഷം. ഒ​ക്​​ടോ​ബ​റി​ൽ മാ​ത്രം എ​ലി​പ്പ​നി ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 50 പേ​രാ​ണ്. വി​വി​ധ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്​ 60 പേ​രും മ​രി​ച്ചു. ഈ ​മാ​സം പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച്​ അ​ഞ്ച്​ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു.

രാ​ജ്യ​ത്ത്​ ഡെ​ങ്കി കേ​സു​ക​ളി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ. ആ​കെ കേ​സു​ക​ളി​ൽ ക​ർ​ണാ​ട​ക​യും മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. സം​സ്ഥാ​ന​ത്ത് ഡെ​ങ്കി കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 56 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 4468 കേ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ക​ഴി‌​ഞ്ഞ​വ​ർ​ഷം ആ​കെ 58 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം എ​ലി​പ്പ​നി 2482 പേ​ർ​ക്കാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്. സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 2833 പേ​രും ച​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 121 മ​ര​ണ​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്
രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​തോ​ടെ കൊ​തു​ക് നി​ർ​മാ​ർ​ജ​നം ഉ​ൾ​പ്പെ​ടെ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും കാ​ര്യ​മാ​യി ന​ട​പ്പാ​യി​ല്ലെ​ന്ന​തി​ന് തെ​ളി​വാ​ണ് കേ​സു​ക​ളി​ലെ വ​ർ​ധ​ന. ഇ​ട​വി​ട്ടു​ള്ള മ​ഴ​യും ഓ​ട​ക​ൾ പൊ​ട്ടി​യൊ​ഴു​കു​ന്ന​തും കേ​സു​ക​ൾ ഇ​നി​യും കൂ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Continue Reading

Health

എലിപ്പനി മൂലം ഒരു മാസത്തിനിടെ മരിച്ചത് 50പേര്‍; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

രോഗബാധ കൂടുതലായി കണ്ടുവരുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലാണ്.

Published

on

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം എലിപ്പനി മൂലം 220 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധ കൂടുതലായി കണ്ടുവരുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലാണ്. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം.

മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

Continue Reading

Health

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; 5 ദിവസത്തിനിടെ മൂന്നു മരണം

ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്.

Published

on

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. 5  ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.

രോഗം പകരുന്നതിങ്ങനെ

നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. അതിനാല്‍, മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പു ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം.

കട്ടികൂടിയ റബ്ബര്‍ കാലുറകളും കൈയുറകളും ധരിച്ചുമാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ ഇവ ഉണങ്ങുംവരെ ഇത്തരം ജോലികള്‍ ഒഴിവാക്കുക. മുറിവ് മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാന്‍ഡേജ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.

 

Continue Reading

Trending