Connect with us

More

മുത്തലാഖ്: രാജ്യസഭയില്‍ ബഹളം

Published

on

 

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും.
അതേസമയം ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയിലും ഭരണ-പ്രതിപക്ഷങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു. ബില്‍ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ഭരണപക്ഷവും, സെലക്ട് കമ്മിറ്റി പരിഗണിച്ചു ബില്‍ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു.
കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമൊപ്പം, എന്‍. ഡി. എ സഖ്യകക്ഷി യായ തെലുങ്കുദേശവും സെലക്ട് കമ്മിറ്റിക്കായി വാദിച്ചു. നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ലോക്‌സഭ പാസാക്കിയ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടുന്നത് ചട്ടലംഘടനമാണെന്ന വാദമാണ് അരുണ്‍ ജെയ്റ്റ്‌ലി ഉയര്‍ത്തിയത്. ലോക്‌സഭ പാസാക്കിയ ബില്ലിനെ രാജ്യസഭ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തില്‍ സഭയില്‍ വോട്ടെടുപ്പ് ആവട്ടെയെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷം തീരുമാനക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ വോട്ടെടുപ്പിന് അനുമതി നല്‍കാതെ സഭ ഇന്നത്തേക്കു പിരിയുന്നതായി അറിയിക്കുകയായിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്.

india

മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്‌ ബഷീർ എംപി ഇന്ന് പാർലമെന്റിൽ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച പ്രത്യേക ചർച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് പറഞ്ഞു. ഭരണ ഘടന ശില്പിയായ ഡോ. അംബേദ്കർ പറഞ്ഞു “ഒരു ഭരണ ഘടന എത്ര നല്ലതായിരുന്നാലും അത് പ്രവർത്തിപ്പിക്കാൻ ബാധ്യസ്ഥരായിരുന്നവർ അതിനെ വികലമാക്കിയാൽ അത് ഒന്നടങ്കം നശിക്കും എന്നാൽ ഒരു ഭരണ ഘടന തന്നെയും പോരാത്തതായിരുന്നാൽ പോലും അത് നന്നായി പ്രവർത്തിപ്പിക്കുന്ന ഒരാളുടെ കൈവശം കിട്ടിയാൽ അത് നന്നാവുകയും ചെയ്യും”.

ഇന്നത്തെ ഇന്ത്യൻ യാഥാർത്യങ്ങളെ സമഗ്രമായി വിലയിരുത്തിയാൽ അംബേദ്കറുടെ ദീർഘ വീക്ഷണം എത്രയോ ഉജ്ജലമാണെന്ന് കാണാൻ കഴിയും. ഇന്ത്യൻ ഭരണ ഘടനയുടെ സൗന്ദര്യത്തെ പറ്റി മൗലാന അബുൽ കലാം ആസാദിൻ ഉണ്ടായിരുന്ന സൗന്ദര്യ സങ്കല്പം ഇന്ത്യൻ ഭരണ ഘടന നാനത്വത്തിൽ അതിഷ്ഠിതമായ ഐക്യമായിരുന്നു. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ച ഒരു പൂച്ചെണ്ടിലെ വിവിധ വർണ്ണങ്ങൾ അതിന്റെ ഭംഗി കൂട്ടാൻ ഒരുമിച്ച് നിൽക്കുന്നത് പോലെയുമായിരിക്കും. ഇവയെല്ലാം ഇന്ത്യയിൽ പ്രതിലോമകരമായി മാറുകയാണ്.

ഭരണ ഘടനയിലെ ആർട്ടിക്കിലുകളായ 14,25,29ൽ 1,2, 30,347 എന്നിവയെല്ലാം ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ മതേതര ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനം ഏതാണെന്ന് ചോദിച്ചാൽ അത് 1992 ഡിസംബർ 6ൻ ആണെന്ന മറുപടിയാണ് പറയാൻ കഴിയുക. അന്നാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ബാബരി മസ്ജിദ് പൊളിക്കാൻ പോയവർ വിളിച്ച ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു “യഹ്തോ കേവൽ ജാങ്കി ഹേ, കാശി മധുര ബാക്കി ഹേ ” ഇപ്പോൾ പുതിയ അവകാശ വാദങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 172 ആരാധനാലയങ്ങൾ വഖഫ് ബോർഡ് കൈവശം വെച്ചിരിക്കുന്നു എന്ന് കഥമെനഞ്ഞു വരുന്നുണ്ട്. 1991ലെ ആരാധനാലയ നിയമം ലംഘിക്കാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സുപ്രീം കോടതി ഇപ്പോൾ ഈ ശ്രമത്തിന് എതിരെ ഇടപ്പെട്ടിരിക്കുന്നു. തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് കണ്ട ഒരു പ്രകാശ നാളം പോലെയുള്ള ഒരു വിധിയാണിത്. സംബലിൽ സർവേയുടെ പേരിൽ 5 പേരെ വെടിവെച്ചു കൊന്നു. സർവ്വേ ഉദ്യോഗസ്ഥരുടെ കൂടെ പോയവരും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പോയത്. ഇന്ത്യൻ ഭരണ ഘടനയിലെ ഉൾകൊള്ളാൽ സിദ്ധാത്തിൽ ചേർത്തു പിടിക്കേണ്ടതും എന്നാൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ടവരുമാണ് ഭിന്നശേഷിക്കാർ അവരെ ചേർത്തു പിടിക്കണം. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.

Continue Reading

kerala

ഐ.എഫ്.എഫ്.കെ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് കൂവല്‍; യുവാവിനെ കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ. ഉദ്ഘാടനവേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവൽ. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോമിയോ എം. രാജ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലായത്.

ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി നടന്നു കയറുന്നതിനിടെയാണ് സദസ്സിലിരിക്കുകയായിരുന്ന റോമിയോ എം.രാജ് കൂവിയത്. തൊട്ടുപിന്നാലെ പോലീസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Continue Reading

kerala

കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പ്; ഭരണം പിടിച്ച് കെഎസ്‌യു

15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്

Published

on

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്.

സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.

Continue Reading

Trending