തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വില വര്‍ധവിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഹര്‍ത്താലിനെത്തുടര്‍ന്ന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. അക്രമ സംഭവങ്ങളെ നേരിടുന്നതിന് പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.