തിരുവനന്തപുരം: വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വെമ്പായത്ത് യുഡിഎഫ് ഹര്‍ത്താല്‍. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ ഇന്നലെ രാത്രിയിലാണ്് ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം.

ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്ബര്‍ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐയും സിപിഎമ്മും നേരത്തെ ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്എഫ്‌ഐ തേമ്ബാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നല്‍കി.