Connect with us

india

‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി

ഞാനൊരു വിശുദ്ധ കര്‍മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്‍ അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ’- സുരേഷ് ഗോപി പറഞ്ഞു.

Published

on

സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ, അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് താന്‍ മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു.

‘ഞാന്‍ അമ്മയില്‍ എപ്പോഴുണ്ട്. അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ചോദിക്കുക. ഞാനൊരു വിശുദ്ധ കര്‍മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്‍ അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ’- സുരേഷ് ഗോപി പറഞ്ഞു.

‘ഞാന്‍ എന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിച്ച കാര്യം ചോദിക്കണം. എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കണം. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മീഡിയയ്ക്കുള്ള ഒരു തീറ്റയാണത്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കൊള്ളു, ഒരു കുഴപ്പവുമില്ല. പക്ഷെ ഒരു വലിയ സംവിധാനത്തിനെ തകിടം മറിക്കുകയാണ് നിങ്ങള്‍’- സുരേഷ് ഗോപി പറഞ്ഞു.

‘ഈ വിഷയങ്ങള്‍ എല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര് എടുത്തോളും. എടുത്തോട്ടെ?. നിങ്ങള്‍ ഇത് ആടിനെ തമ്മില്‍ തല്ലിച്ചിട്ട് ചോര കുടി മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?. നിങ്ങള്‍ ജനങ്ങളോട് എന്താണ് പറയുന്നത്?. നിങ്ങള്‍ കോടതിയാണോ? അലല്ലോ?. കോടതി തീരുമാനിക്കും’- സുരേഷ് ഗോപി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് പിതാവിന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Published

on

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് പിതാവിന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ (ജെഎംഎം) സ്ഥാപകനേതാവും ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണത്തിലെ മുന്നണി പോരാളിയുമായിരുന്നു ഷിബു സോറന്‍.

മൂന്ന് തവണ ഷിബു സോറന്‍ ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിപദവും കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിരുന്നു. നാല് പതിറ്റാണ്ട് കാലമാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെന്ന പാര്‍ട്ടിയെ ഷിബു സോറന്‍ നയിച്ചത്.

1987ല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനമേറ്റെടുത്ത ഷിബു സോറന്‍ 2025 വരെ പാര്‍ട്ടിയെ നയിച്ചു. 2005 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായ അദ്ദേഹം കേവലം പത്ത് ദിവസത്തേക്കാണ് കസേരയിലിരുന്നത്. പിന്നീട് 2008 ആഗസ്റ്റ് മുതല്‍ 2009 മുതല്‍ ജനുവരി വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. 2009 ഡിസംബര്‍ മുതല്‍ 2010 വരെയും അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നിട്ടുണ്ട്.

Continue Reading

india

ധര്‍മസ്ഥലയില്‍ ഗുരുതര വീഴ്ച്ച; അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ പൊലീസ് നശിപ്പിച്ചു

2023 നവംബര്‍ 23 നാണ് ഈ രേഖകള്‍ നശിപ്പിച്ചത് എന്നും കാലഹരണപ്പെട്ട കേസിന്റെ രേഖകള്‍ നശിപ്പിക്കാമെന്നുമാണ് പോലീസ് വാദം.

Published

on

ധര്‍മസ്ഥലയില്‍ അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ നശിപ്പിച്ചതായി വിവരാവകാശ റിപ്പോര്‍ട്ട്. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. 2023 നവംബര്‍ 23 നാണ് ഈ രേഖകള്‍ നശിപ്പിച്ചത് എന്നും കാലഹരണപ്പെട്ട കേസിന്റെ രേഖകള്‍ നശിപ്പിക്കാമെന്നുമാണ് പോലീസ് വാദം.

ജസ്റ്റിസ് ഫോര്‍ സൗജന്യ ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവര്‍ത്തകന്‍ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്കാണ് ബെല്‍ത്തങ്കടി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മറുപടി ലഭിച്ചത്. കൊലപാതകങ്ങള്‍ മറച്ച് വയ്ക്കാനാണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് കരുതുന്നതെന്നും ജയന്ത് ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു.

ആര്‍ടിഐ പ്രകാരം 2024 സെപ്റ്റംബറിലാണ് അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന അപേക്ഷ നല്‍കിയത്. 2002 മുതല്‍ 2012 വരെ ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485 ആണെന്ന് മറുപടി ലഭിച്ചു. ഈ കേസുകളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകള്‍ നശിപ്പിച്ചെന്ന് വിവരം.

Continue Reading

india

കനത്ത മഴ; ടിപ്പു സുല്‍ത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

Published

on

കനത്ത മഴയില്‍ മംഗളൂരു ഹാസന്‍ ജില്ലയിലെ സകലേശ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ചരിത്ര പ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ സകലേശ്പൂര്‍ പട്ടണത്തിലെ അദാനി കുന്നിന്‍ മുകളിലാണ് 1792ല്‍ ടിപ്പു സുല്‍ത്താന്‍ മഞ്ജരാബാദ് കോട്ട നിര്‍മ്മിച്ചത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 988 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. 1965 മുതല്‍ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.

Continue Reading

Trending