ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്‌സഭാംഗമാണ് സുരേഷ് അംഗഡി. സെപ്തംബര്‍ 11നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. 2004 മുതല്‍ ബിജെപിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുണ്ട്.