യുപിയില്‍ ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ ബാലന് മര്‍ദനം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. ബാലനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

ശ്രിംഗി നന്ദന്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്. ബീഹാറിലെ ഭഗലാപൂരിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

വെള്ളം കുടിക്കാന്‍ വന്ന ബാലനോട് അവന്റെയും പിതാവിന്റെയും പേര് ആരാഞ്ഞ ശേഷമാണ് തല്ലിയത്. അമ്പലത്തില്‍ കയറിയതെന്തിനാണ് എന്നു ചോദിച്ചായിരുന്നു മര്‍ദിച്ചത്. വെള്ളം കുടിക്കാനായി കയറിയതാണെന്ന് പറഞ്ഞെങ്കിലും കുട്ടിയെ ക്രൂരമായി തല്ലുകയായിരുന്നു.