Connect with us

Business

ഏപ്രിൽ 1 മുതൽ യു.പി.ഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് ഈടാക്കുമെന്ന് എൻ.പി.സി.ഐ

Published

on

ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം വരെ ഇന്റർചേഞ്ച് ഫീസ് ബാധകമാകുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുക വ്യാപാരികളുടെ പ്രൊഫൈൽ അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് വ്യത്യാസപ്പെടുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട് ഇത് 0.5% മുതൽ 1.1% വരെയാണ്

ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് എൻപിസിഐ അറിയിച്ചു. “ബാങ്ക് അക്കൗണ്ട്-ടു-ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾ” എന്ന് വിളിക്കുന്ന സാധാരണ യുപിഐ പേയ്‌മെന്റുകൾക്ക് നിരക്കുകളൊന്നും ഈടാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Business

ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തി

ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

Published

on

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കാനഡ. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് 3 മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.

ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാനഡയും ഇന്ത്യയും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചത്. കഴിഞ്ഞ മാസത്തോടെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.

‘വ്യാപാര ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയകളാണ്. ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്’ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടതായും ട്രൂഡോയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

Business

റബര്‍ വില 300 രൂപ ആക്കില്ല; വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി

ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Published

on

ന്യൂഡല്‍ഹി: റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20ല്‍നിന്ന് 30 ശതമാനമായി കൂട്ടിയെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ വില 300 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. എന്നാല്‍ അത്തരത്തിലൊരു നടപടി നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സൂചിപ്പിച്ചു. റബ്ബര്‍ ബോര്‍ഡ് വഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ആറുമാസത്തിനകം ഉപയോഗിക്കകണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു.

റബ്ബര്‍ വില കിലോയ്ക്ക് 300 രൂപയാക്കിയാല്‍ മലയോര കര്‍ഷകര്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മണിപ്പുര്‍ കലാപം വംശഹത്യയായി പരിണമിക്കുന്ന് പറഞ്ഞും 2002ലെ ഗുജറാത്ത് കലാപത്തോട് മണിപ്പുരിനെ ഉപമിച്ചും അദ്ദേഹം രംഗത്തുവന്നിരുന്നു.

Continue Reading

Trending