india
ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യു.എസ്; ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തപ്പെടേണ്ട സമയമെന്ന് നെഡ് പ്രൈസ്
ഡോക്യുമെന്ററി കണ്ടിട്ടില്ലെന്നും യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാമെന്നും വ്യക്തമാക്കി.

വാഷിങ്ടന്‍: ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യു.എസ് നിലപാട് വ്യക്തമാക്കി. ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ് പറഞ്ഞു. വാഷിങ്ടനില്‍ പതിവ് മാധ്യമസമ്മേളനത്തില്‍ വച്ചാണ് യുഎസ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് തങ്ങളുടെ അഭിപ്രായം പറഞ്ഞത്.
‘ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകമെങ്ങും ഞങ്ങളുടെ ബന്ധങ്ങളില്‍ ഇക്കാര്യം ഉറപ്പു വരുത്തുന്നു’ അദേഹം പറഞ്ഞു.
അതേ സമയം ഡോക്യുമെന്ററി കണ്ടിട്ടില്ലെന്നും യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാമെന്നും വ്യക്തമാക്കി.
2002ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഇന്ത്യയില്‍ വിവാദമായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ, വിദ്യാര്‍ഥിസംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധവുമായാണ് ബിജെപി രംഗത്തുള്ളത്.
india
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
ഓപ്പറേഷന് സിന്ദൂറിന് പുറമെ മിഷന് ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഓപ്പറേഷന് സിന്ദൂറിന് പുറമെ മിഷന് ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന് സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും. നിലവില്‍ പാഠ്യപദ്ധതിയെ രണ്ടു മൊഡ്യൂളുകളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
”ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്”. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
india
ഹരിദ്വാറിലെ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു
25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മന്‍സ ദേവി ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ‘ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാര്‍ത്ത വളരെ ദുഃഖകരമാണ്. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നടക്കുകയാണ്. വിഷയത്തില്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും’ മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ശിവഭക്തരായ കന്‍വാരിയകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹരിദ്വാര്‍. ശ്രാവണ മാസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്.

കാനഡയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍