കൊച്ചി: കേരളത്തിനാവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്നറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ചക്കുള്ളില്‍ ഈ വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്ഥിതി കേന്ദ്രം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.