Connect with us

kerala

നീറ്റ് മെഡിക്കൽ പ്രവേശനം, അംഗപരിമിതി ഉള്ള വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Published

on

അഖിലേന്ത്യ നീറ്റ് എഴുത്ത് പരീക്ഷയിൽ അംഗപരിമിത വിഭാഗത്തിൽ 83ആം റാങ്കും 1185 റാങ്കും നേടിയ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എം ബി ബി എസിന് താൽക്കാലിക പ്രവേശനം അനുവദിച്ചത്. മെഡിക്കൽ കൗൺസിൽ കമ്മിറ്റി നിയോഗിച്ച മെഡിക്കൽ ബോർഡ് ,എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യതയില്ല എന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾ അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയും, മെഡിക്കൽ ബോർഡിൻറെ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ മദ്രാസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിൽ തുടർപരിശോധനക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ മദ്രാസ് മെഡിക്കൽ ബോർഡ് ഹർജിക്കാർ എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യരല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിറ്റ് പെറ്റീഷൻ സിംഗിൾ ബെഞ്ച് തള്ളുകയും ചെയ്തിരുന്നു.

തുടർന്ന് ഹരജിക്കാർ അപ്പീലിലൂടെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സാർവത്രികവും, വിവേചന രഹിതവുമായ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും, ഭിന്നശേഷിയുളളവരുടെ അവകാശ നിയമങ്ങൾ ഇത്തരം ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണെന്നും, മെഡിക്കൽ കരിക്കുലം ഭിന്നശേഷി സൗഹൃദം ആക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും, ഭിന്നശേഷിക്കാർ ആയിരിക്കെ തന്നെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ പഠനം നടത്താൻ ഭൗതിക സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവേണ്ടതുണ്ടെന്നും, ഭിന്നശേഷിക്കാരായി പോയതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടരുതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി എ മുഹമ്മദ് ഷാ വാദിച്ചു.

അംഗപരിമിത അവകാശ നിയമപ്രകാരം ഹരജിക്കാർ സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

Trending