EDUCATION
പുതുക്കിയ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു
പരീക്ഷയില് വ്യാപക ക്രമക്കേടുകള് നടന്നുവെന്നതിന് തെളിവുകള് ഇല്ലെന്നും അതിനാല് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

പുതുക്കിയ നീറ്റ് യുജി ഫലം എന്ടിഎ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്ദേശ പ്രകാരമാണ് പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചത്. ചില പരീക്ഷാർഥികൾക്ക് പ്രത്യേകമായി നല്കിയ അധികമാര്ക്ക് ഒഴിവാക്കിയതിന് ശേഷമുള്ള റാങ്കാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയില് വ്യാപക ക്രമക്കേടുകള് നടന്നുവെന്നതിന് തെളിവുകള് ഇല്ലെന്നും അതിനാല് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ജൂണ് നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്ത്ഥികള്ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി. ചോദ്യപേപ്പര് ചോര്ച്ചയുള്പ്പെടെയുള്ള നിരവധി ക്രമക്കേടുകള് ചൂണ്ടികാട്ടി വന്പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്ജികൾ സുപ്രീം കോടതി മുമ്പാകെ എത്തിയിരുന്നു.
EDUCATION
പ്ലസ് വണ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര് സെക്കന്ഡറി ഒന്നാം വര്ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്സ് വിഭാഗത്തില് പരീക്ഷ എഴുതിയ 1,89,479 വിദ്യാര്ഥികളില് 1,30,158 വിദ്യാര്ഥികള് വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില് 78,735 വിദ്യാര്ഥികള് പരീക്ഷ എഴുതിയതില് 39,817 വിദ്യാര്ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില് 1,11, 230 വിദ്യാര്ഥികളില് 66,342 വിദ്യാര്ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്ഥികള് നേടിയത്. കഴിഞ്ഞവര്ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില് പ്രവേശിക്കുക
രജിസ്റ്റര് നമ്പരും ജനനത്തീയതിയും നല്കുക
ക്യാപ്ച കോഡ് നല്കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്ക്കായി പരീക്ഷാ ഫലം ഡൗണ്ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്കൂള് ജൂണ് രണ്ടിന് തന്നെ തുറക്കും’: വി ശിവന്കുട്ടി

തിരുവനന്തപുരം: കേരളത്തില് ജൂണ് രണ്ടിന് തന്നെ സ്കൂള് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില് എന്തെങ്കിലും മാറ്റം വേണമെങ്കില് മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല് അലോട്ട്മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്സെക്കന്ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്ഥികള്ക്ക് കാന്ഡിഡേറ്റ് ലോഗിന് സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്പ്പണവും തുടര്ന്നുള്ള പ്രവേശന നടപടികളും.
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില് വലിഞ്ഞു കയറിയതിന് അധ്യാപകര്ക്ക് എന്ത് ചെയ്യാന് കഴിയും; വിവാദ പരാമര്ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന് കൗണ്സില് ആവശ്യപ്പെടും
-
india2 days ago
ഡല്ഹിയിലെ 20-ലധികം സ്കൂളുകള്ക്ക് ഇമെയില് വഴി ബോംബ് ഭീഷണി: തിരച്ചില് നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല് കോളജില് ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
-
india2 days ago
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്ക്കാരിനോട് ഉന്നയിക്കാന് സുപ്രിംകോടതി അനുമതി
-
kerala2 days ago
മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സംസ്കാരം അമ്മ നാട്ടിലെത്തിയ ശേഷം