തൃശൂര്‍: സിപിഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ആരോപണം ഉയര്‍ന്ന് 20 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഉന്നത സംഘത്തിന്റെ നീക്കം.

പീഡനം നടന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് പരാതിക്കാരി ആരോപണവുമായി എത്തിയത്. അതിനാല്‍ തന്നെ ശാസ്ത്രീയ തെളിവുകള്‍ നഷ്ടമായി. അതിനാല്‍ പരാതിക്കാരിയുടെ മൊഴി അനുസരിച്ച് പ്രതികള്‍ക്കെതിരെ ഉടന്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്യേഷണ സംഘം.

cxvesr

അതേസമയം പരാതിക്കാരി കോടതിയെ സമീപിക്കുകയോ അത്തരം ഇടപടലിലൂടെ കോടതി നിര്‍ദ്ദേശം ഉണ്ടാവുകയോ ചെയ്താല്‍ മാത്രം മതി ജനയന്തന്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് എന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

നടി ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടയാണ് പീഡന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പത്രസമ്മേളനം നടത്തി. കേസ് ലോക്കല്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്ന ആരോപണവും പരാതിക്കാര്‍ ഉയര്‍ത്തി.
പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയും കോടതിയില്‍ 164 പ്രകാരം രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.