മധ്യപ്രദേശില്‍ 45കാരിയെ കൂട്ടബലാത്സംഗം ചെയ്തു. നാലു പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സിധി ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികള്‍ ഇരുമ്പുവടി ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരുക്കേല്‍പ്പിച്ചു. ശനിയാഴ്ചയായിരുന്നു അതിക്രമം. ചായക്കട നടത്തിയിരുന്ന സ്ത്രീയെ, വീട്ടില്‍ ഒറ്റക്കുള്ള സമയത്താണ് പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. നാലു പ്രതികളെയും അറസ്റ്റ് ചെയ്തു.

ഒരു നിര്‍ഭയ കൂടി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം ഇനിയും എത്ര കാലം തുടരുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.