ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റര്‍മാരിലൊരാളാണ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ലോകത്തെവിടെ ചെന്നാലും ആരാധകരില്‍ നിന്ന് ക്യാപ്റ്റന് ലഭിക്കുക ഉജ്വല സ്വീകരണമായിരിക്കുമെന്നുറപ്പ്. ധോണി ബാറ്റിങിനിറങ്ങുമ്പോള്‍ ഗാലറി ആവേശ ഭരിതരാവുന്നതിന് കാരണം ഈ ആരാധക പിന്തുണ തന്നെ. അപ്പോള്‍ പിന്നെ ധോണി ഹോംഗ്രൗണ്ടായ റാഞ്ചിയിലാണ് കളിക്കുന്നതെങ്കിലോ?

റാഞ്ചിയില്‍ നടന്ന ഇന്ത്യ- ന്യൂസിലാന്റ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് ഗാലറിയെ ഉന്‍മാദത്തിലാഴ്ത്തിയുള്ള ക്യാപ്റ്റന്റെ വരവ്. പതിവായി കോഹ്ലി പുറത്താവുമ്പോള്‍ നിശബ്ദരാവാണ് പതിവെങ്കില്‍ റാഞ്ചിക്കാര്‍ അത് തെറ്റിച്ചു. നാലാം നമ്പറില്‍ നേരത്തെയിറങ്ങിയ സ്വന്തം വീരപുത്രനായി ആരാധകര്‍ ആര്‍ത്തുവിളിച്ചു. പണ്ട് സച്ചിന് ലഭിച്ച പോലെ അതേ ആരവം.. ധോണീ…. ധോണീ…

മത്സരത്തില്‍ 11 റണ്‍സെടുത്ത് മാത്രം നേടി പുറത്താവുമ്പോള്‍ തലയില്‍ കൈവെച്ച ഗാലറിയായിരുന്നു കാമറക്കണ്ണില്‍ പതിഞ്ഞത്.