ലണ്ടന്‍: ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മാച്ച് കാണാനായി കിങ്ഫിഷര്‍ ഉടമ വിജയ് മല്യ എത്തി. മത്സരത്തിനു പിന്നാലെ പുറത്തിറങ്ങിയ വിജയ് മല്യയോട് മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചു. ചോദ്യം കേട്ട് അസ്വസ്ഥനായ അദ്ദേഹം തന്റെ തിരിച്ചുവരവ് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജഡ്ജിയാണെന്നായിരുന്നു മറുപടി നല്‍കിയത്. മാധ്യമങ്ങളോട് ക്ഷോഭിച്ച അദ്ദേഹം ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു പുറത്തു വെച്ച് ഒരു മാധ്യമത്തിനും താന്‍ അഭിമുഖം നല്‍കാമെന്ന് ഏറ്റിട്ടില്ലെന്ന് പ്രതികരിച്ചു.
ഇന്ത്യയിലെ കോടിക്കണക്കിന് രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ നഷ്ടമാകുന്നതിന് സാധ്യത ഏറെയായതിനാല്‍ ബ്രിട്ടനില്‍ നിന്ന് തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി മല്യ നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,9990.07 കോടി രൂപയാണ് പലശിയടക്കം തിരിച്ചടക്കാനുള്ളത്. 13500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.