Connect with us

More

വിജയ് മല്യ ആഗസ്റ്റ് 27ന് ഹാജരാവണം

Published

on

 

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ ആഗസ്റ്റ് 27ന് നേരിട്ട് ഹാജരാവണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി.
കോടതി ഉത്തരവ് ലംഘിക്കുന്ന പക്ഷം മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികള്‍ കണ്ടു കെട്ടാന്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നിര്‍ദേശം നല്‍കി. പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി വിജയ് മല്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റെ് ഡയറകടറേറ്റ്(ഇ.ഡി) സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സമന്‍സ്.
മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും 12,500 കോടി രൂപ വില വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റ് കഴിഞ്ഞ ആഴ്ചയാണ് മുംബൈ പ്രത്യേക കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളി ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇ.ഡി കോടതിയെ സമീപിച്ചത്. മെയ് 27ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് ബാങ്കിനെ കബളിപ്പിച്ച് രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ട്.
രാജ്യത്തെ വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 9,000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ മല്യ 2016 മാര്‍ച്ച് രണ്ടിനാണ് ഇന്ത്യയില്‍ നി്ന്നും മുങ്ങിയത്. നിലവില്‍ ലണ്ടനിലെ ആഡംബര വീട്ടില്‍ കഴിയുന്ന മല്യക്കെതിരെ നേരത്തെ വിവിധ കോടതികള്‍ സമന്‍സ് അയച്ചിട്ടുണ്ട്. #ോ
അതേ സമയം എന്‍ഫോഴ്‌സ്‌മെന്റ്ുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വിജയ് മല്യ. വിജയ് മല്യയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് തള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മല്യയുടെ വിശദീകരണം.
ഇ.ഡി പിടിച്ചെടുത്ത തന്റെ സ്വത്തുവകകള്‍ മടക്കി നല്‍കുകയാണെങ്കില്‍ ബാധ്യതകള്‍ തീര്‍ക്കാനൊരുക്കമാണെന്ന് മല്യ ഇ.ഡിയെ അറിയിച്ചതായാണ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. കേസ് ഒത്തു തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന് മല്യ ആവശ്യപ്പെട്ടതായി ഇ.ഡി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്ന് പറയുന്ന മാധ്യമങ്ങള്‍ ഇ.ഡിയുടെ കുറ്റപത്രം വായിക്കണമെന്ന് മല്യ ആവശ്യപ്പെട്ടു.

Film

‘കിഷ്കിന്ധാ കാണ്ഡം’ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക

Published

on

മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിച്ചു. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, ഈ മാസം തന്നെ ചിത്രം ഒടിടിയില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നവംബര്‍ 19 ആണ് സ്ട്രീമിംഗ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

Continue Reading

kerala

മാധ്യമ പ്രവര്‍ത്തകരോടുള്ള സുരേഷ് ഗോപിയുടെ വിരട്ടല്‍ അപഹാസ്യം: കെയുഡബ്ല്യുജെ

സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും കെയുഡബ്ല്യുജെ ആരോപിച്ചു.

മുനമ്പം വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് ഏറ്റവും അവസാനം സുരേഷ് ഗോപി മോശമായി പെരുമാറിയത്. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്‌മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് കെയുഡബ്ല്യുജെ യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും കെയുഡബ്ല്യുജെ അറിയിച്ചു.

Continue Reading

kerala

‘പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവും’: ഷാഫി പറമ്പിൽ

നെല്ല് സംഭരണം വൈകുന്നത് ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ടെ യു.ഡി.എഫ്  സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പ്രചരണം നടത്തിയിരുന്നു

Published

on

പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പിൽ എം പി. മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

എം.പി മാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവർക്കൊപ്പം സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കർഷക കോൺഗ്രസ് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ പങ്കെടുത്തു. നെൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ട്രാക്ടർ റാലി ഫ്ളാഗ് ഓഫ് ചെയ്ത കെ.മുരളീധരൻ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണ്.
പാലക്കാട്ടെ കർഷകന്റെ ശബ്ദമായി
Rahul Mamkootathil നിയമസഭയിലുണ്ടാവും.
നെല്ല് സംഭരണം ആട്ടിമറിച്ച സർക്കാരിനെതിരെ ഇന്ന് കർഷക കോൺഗ്രസ്സ്‌ സംഘടിപ്പിച്ച ട്രാക്ടർ മാർച്ചിൽ രാഹുലിനും VK Sreekandan നും ഒപ്പം.

Continue Reading

Trending