ഗസ്സ: ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പതിനാലുകാരനായ യാസിര്‍ അബു അല്‍ നജയാണ്. റഫയില്‍ 24കാരനായ മുഹമ്മദ് ഫൗസി(24)യും കൊല്ലപ്പെട്ടു. പരിക്കേറ്റ 415 പേരില്‍ 11 പേര്‍ കുട്ടികളാണെന്നും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 70 വര്‍ഷം മുമ്പ് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 30ന് ഇസ്രാഈലിന്റെ അതിര്‍ത്തിയില്‍ തുടങ്ങിയ പ്രക്ഷോഭം ഇനിയും അവസാനിച്ചിട്ടില്ല. 135 പേരാണ് കൊല്ലപ്പെട്ടത്. 15000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.