ദുബായ്: സമൂഹമാധ്യമങ്ങളിലും പുറത്തും ആരാധകര്‍ ആഘോഷിക്കുന്ന താര ദമ്പതികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും. ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. നിലവില്‍ ഐപിഎല്‍ മത്സരങ്ങളുമായി കോഹ്‌ലി യുഎഇയിലുണ്ട്. ഭര്‍ത്താവിനൊപ്പം ഗര്‍ഭിണിയായ അനുഷ്‌കയും പ്രോത്സാഹനങ്ങളുമായി യുഎഇയില്‍ ഉണ്ട്.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഒരു കമ്മ്യൂണിക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടില്‍ നിന്ന് കോഹ്‌ലി ഭക്ഷണം കഴിച്ചോ എന്ന് അനുഷ്‌കയോട് ചോദിക്കുന്നു. ഇരു കൈകളുടേയും വിരല്‍ ഉയര്‍ത്തി അനുഷ്‌ക കഴിച്ചു എന്ന് ഉത്തരം പറയുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തിനിടെയാണ് ഇരുവരുടേയും ആശയക്കൈമാറ്റം. സോഷ്യല്‍ മീഡിയയില്‍ ക്യൂട്ട് എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.