ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ജയിച്ച പാക്കിസ്താനോട് ഇന്ത്യന്‍ ആരാധകര്‍ക്കുള്ള കലിപ്പ് ഇതുവരേയും കുറഞ്ഞിട്ടില്ല. പാക് വിജയമാഘോഷിച്ച ആരാധകര്‍ക്ക് ഇന്ത്യയില്‍ വിലങ്ങ് വീഴുമ്പോള്‍ പാക് താരങ്ങളുടെ മക്കളുമായി സ്‌നേഹം പങ്കുവെക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍.

62b56298b92e617915f7653856b57cba208bb114-tc-img-preview

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ധോണിയും യുവരാജുമെല്ലാം പാക് താരങ്ങളുടെ മക്കളുമായി സൗഹൃദം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. മത്സരത്തിനുമുമ്പ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ മകനെ എടുത്തുകൊണ്ടുള്ള എം.എസ് ധോണിയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റ് താരങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. അസര്‍ അലിയുടെ മക്കള്‍ക്കൊപ്പം യുവിയും കോഹ്ലിയും ധോണിയും നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായി. ഇന്ത്യന്‍ താരങ്ങളെ ഇതിഹാസങ്ങള്‍ എന്ന് വിശേഷിപ്പിച്ച് അസര്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

696b88b491ef6edc1ee2eb15817cf7b7c0ef79b3-tc-img-preview

e7e8f803c1d23bcc7b9883591d1345667eca3594-tc-img-preview

കളിക്കളത്തില്‍ മാത്രമാണ് ഇന്ത്യക്ക് പാക്കിസ്താന്‍ ശത്രു. കളിക്കപ്പുറത്തേക്ക് താരങ്ങളെല്ലാം മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. കഴിഞ്ഞ ദിവസം താരങ്ങളെല്ലാം ഒരുമിച്ച് ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വൈരം കൊണ്ട് കണ്ണുകാണാതെ നില്‍ക്കുന്നവര്‍ക്ക് താരങ്ങള്‍ മാതൃകയാവുകയാണ്.