Connect with us

Sports

വിരാത് കോലി മഹാനായ ബാറ്റ്‌സ്മാന്‍: ഗാംഗുലി

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ബാറ്റിംഗ് മികവുള്ള താരമാണ് വിരാത് കോലിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബ് ഫോര്‍ പട്ടികയില്‍ കോലി സ്ഥാനം അര്‍ഹിക്കുന്നതായും ദാദ തന്റെ ക്രിക്കറ്റ് കോളത്തില്‍ അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സേവാഗ് എന്നിവരാണ് ഫാബ് ഫോറിലുള്ളത്. ഈ ഗണത്തില്‍ കോലിയെ ഉള്‍പ്പെടുത്താം. അത്രമാത്രം മികവ് അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ഒരു ടീമിനെയാണ് അദ്ദേഹം സ്വന്തം കരുത്തില്‍ മുന്‍നിരയില്‍ എത്തിച്ചിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റ് പരാജയപ്പെട്ടതിന് ശേഷമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം വരിച്ചത്. വാണ്ടറേഴ്‌സിലെ തകര്‍ന്ന പിച്ചില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 54, 41 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌ക്കോര്‍. ഇത് ഏറ്റവും മികച്ച നേട്ടമാണ്. ഏകദിനങ്ങളിലേക്ക് വന്നപ്പോള്‍ ആദ്യ മല്‍സരത്തില്‍ 116 റണ്‍സ് നേടിയ കോലി രണ്ടാം മല്‍സരത്തില്‍ പുറത്താവാതെ 46 റണ്‍സ് നേടി. ഏറ്റവും മികച്ച പ്രകടനം കണ്ടത് മൂന്നാം ഏകദിനത്തിലായിരുന്നു. പുറത്താവാതെ 160 റണ്‍സാണ് അദ്ദേഹം കേപ്ടൗണില്‍ സ്വന്തമാക്കിയത്.
കോലിയുടെ മല്‍സരക്കരുത്തിനെയും ഊര്‍ജ്ജത്തെയുമാണ് ഗാംഗുലി അഭിനന്ദിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടിട്ടും ഏകദിന പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ അത്രമാത്രം മന:ക്കരുത്ത് വേണം. സച്ചിന്‍, രാഹുല്‍, ലക്ഷ്മണ്‍, സേവാഗ് തുടങ്ങിയ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം കളിക്കാനും ബ്രയന്‍ ലാറ, റിക്കി പോണ്ടിംഗ് തുടങ്ങിയവര്‍ക്കെതിരെ കളിക്കാനുമെല്ലാം എനിക്കവസരമുണ്ടായിട്ടുണ്ട്. കോലിയിലേക്ക് വരുമ്പോള്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന കരുത്തും മാനസികോര്‍ജ്ജവും അപാരമാണ്.
കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടെ 34 ഏകദിന സെഞ്ച്വറികളാണ് കോലി സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ ഇത് വരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും മൂന്നക്കം തികക്കാന്‍ കഴിഞ്ഞിട്ടില്ല എന്നറിയുമ്പോഴാണ് കോലിയുടെ ബാറ്റിംഗ് കരുത്ത് മനസ്സിലാവുക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് വരെ സെഞ്ച്വറി നേടാനായത്. സ്പിന്നര്‍മാരായ ചാഹലും കുല്‍ദീപും നടത്തുന്ന പ്രകടനവും അപാരമാണ്. രണ്ട് പേരും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ നിഷ്പ്രഭമാക്കിയിരിക്കുന്നു. അതിനെക്കാള്‍ മികവ് ഈ വിക്കറ്റ് വേട്ട ഒരു ടേണുമില്ലാത്ത ട്രാക്കിലാണെന്നതാണ്. സ്പിന്‍ തന്ത്രങ്ങളില്‍ ദക്ഷിണാഫ്രിക്ക മാനസികമായി തളരുന്നു എന്നതിന്റെ ഉദാഹരണമാണ് അവസാന മല്‍സരത്തില്‍ ക്യാപ്റ്റന്‍ ഐദന്‍ മാര്‍ക്ക്‌റാം പുറത്തായ വിധമെന്നും ഗാംഗുലി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending