ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വി കെ ശശികല 2021 ജനുവരിയില്‍ ജയില്‍ മോചിതയാകും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബംഗളൂരു സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാല്‍ ശശികലക്ക് 2021 ജനുവരി 27 ന് ജയിലില്‍ നിന്നിറങ്ങാം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അങ്ങനെയെങ്കില്‍ 2022 ഫെബ്രുവരി 27ന് മാത്രമേ ശശികലയുടെ ശിക്ഷ പൂര്‍ത്തിയാകൂ. ശശികലയുടെ പരോള്‍ കാലാവധി കൂടി പരിഗണിച്ചാകും മോചനം.അതേസമയം പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ജനുവരിയില്‍ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.