തിരുവനന്തപുരം: കോവളത്തും ചേര്‍ത്തലയിലും രണ്ടു ബൂത്തുകളില്‍ കൈപ്പത്തിക്ക് രേഖപ്പെടുത്തുന്ന വോട്ടുകള്‍ വീഴുന്നത് താമരക്കെന്ന് പരാതി. കോവളം ചൊവ്വര 151-ാം ബൂത്തില്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകള്‍ വീഴുന്നത് താമരക്കാണ്. 76 പേര്‍ വോട്ടു ചെയ്തതിനുശേഷമാണ് പിഴവ് കണ്ടെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വോട്ടിങ് മെഷീന്‍ മാറ്റി.
ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബി.ജെ.പിക്കാണു വീഴുന്നത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി. ഇരു മണ്ഡലങ്ങളിലേയും വി.വി പാറ്റുകള്‍ എണ്ണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
Be the first to write a comment.