കാട്ടിക്കുളം: തിരുനെല്ലി കാളിന്ദി പുഴക്ക് കുറുകെ വയനാട് വൈല്‍ഡ് ലൈഫ് തടയണ നിര്‍മ്മിച്ചു. ബ്രഹ്മഗിരി താഴ് വരയിലെ ചോലവനത്തില്‍ നിന്ന് ഒഴികിവനത്തിലൂടെ ഒഴുകി കുറുവ ദ്വീപ് കമ്പനി കൂടല്‍ കടവ് സംഗമത്തിലെത്തി കര്‍ണാടകത്തിലേക്ക് ഒഴുകുന്ന പുഴക്ക് കുറുകെ തോല്‍പെട്ടി വൈല്‍ഡ് ലൈഫ് ബേഗുര്‍ റെയിഞ്ച് ഓഫീസിന് സമീപമാണ് തടയണ നിര്‍മ്മിച്ചത്. താല്‍ക്കാലികമായ് ലഭിക്കുന്ന വേനല്‍മഴവെള്ളം പരമാവധി സംഭരിക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ ആസിഫ്, അസിസ്റ്റ വാര്‍ഡന്‍ സുനില്‍ പി, ഫോറസ്റ്റ് ഓഫീസര്‍മാരായ എ പ്രസന്നന്‍, മഹേഷ് രാമകൃഷ്ണന്‍, നികേഷ് ട്രൈബല്‍ വാച്ചര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടയണ നിര്‍മ്മിച്ചത്.

ആയിരത്തോളം ചാക്കുകളില്‍ മണല്‍ നിറച്ച് പുഴക്ക് കുറുകെ വിരിച്ചാണ് ഈ ദൗത്യം നാല്‍ പത്തിയഞ്ചോളം വനം ജീവനക്കാരാണ് പ്രകൃതിക്ക് ഒഴികിപ്പോകുന്ന വെള്ളം കെട്ടി നിര്‍ത്തി പ്രദേശവാസികള്‍ക്കും വന്യ ജീവികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് താല്‍ക്കാലിക തടയണ നിര്‍മ്മിച്ചത്.
Be the first to write a comment.