വാട്‌സ് ആപ്പ് പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും, വാള്‍പ്പേപ്പറുകള്‍ എന്നിവയ്‌ക്കൊപ്പം സ്റ്റിക്കര്‍ സെര്‍ച്ച് സൗകര്യവും വാട്‌സാപ്പ് അവതരിപ്പിച്ചു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ‘ടുഗെതര്‍ അറ്റ് ഹോം’ എന്ന സ്റ്റിക്കര്‍ പായ്ക്കിന് പുതിയ അപ്‌ഡേറ്റിലൂടെ ആനിമേഷന്‍ അവതരിപ്പിച്ചു. വാട്‌സാപ്പില്‍ ഏറെ ജനപ്രിയമായ സ്റ്റിക്കര്‍ പായ്ക്ക് ആണ് ടുഗെതര്‍ അറ്റ് ഹോം.

ആനിമേറ്റഡ് രൂപത്തില്‍ അതിലൂടെ കൂടുതല്‍ ആവിഷ്‌കാരം സാധ്യമാവും. അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇന്‍ഡൊനീഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, തുര്‍ക്കി ഭാഷകളില്‍ ഈ സ്റ്റിക്കറുകള്‍ ലഭ്യമാണ്.

നിലവില്‍ ജിഫ് സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. സ്റ്റിക്കറുകള്‍ മുഴുവന്‍ സ്‌ക്രോള്‍ ചെയ്ത് തിരയുന്നതിന് പകരം സ്റ്റിക്കര്‍ പാക്കുകളുടെ പേര് തിരഞ്ഞ് കണ്ടുപിടിക്കാന്‍ ഈ സൗകര്യം സഹായിക്കും.

ഒരു കൂട്ടം പുതിയ വാള്‍പ്പേപ്പറുകളാണ് വാട്‌സാപ്പില്‍ അവതരിപ്പിച്ചത്. ചാറ്റ് വാള്‍പേപ്പറുകള്‍, ഡൂഡിള്‍ വാള്‍പേപ്പറുകള്‍, ലൈറ്റ്/ഡാര്‍ക്ക് വാള്‍പേപ്പറുകള്‍ എന്നിങ്ങനെ വാള്‍പേപ്പറുകള്‍ ലഭ്യമാണ്. ഇത് കൂടാതെ ആകര്‍ഷകമായ വിവിധ ചിത്രങ്ങളും പുതിയ വാള്‍ പേപ്പര്‍ ലിസ്റ്റില്‍ ഉണ്ട്.