സാവോപോളോ: കുര്‍ബാനക്കിടയിലുള്ള പ്രസംഗത്തില്‍ തടിച്ച സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞ’ പുരോഹിതനെ പാഞ്ഞെത്തിയ തടിച്ച സ്ത്രീ വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത വൈദികന്‍ മാര്‍സെലോ റോസ്സിയാണ് കുര്‍ബാന അര്‍പ്പിക്കാനെത്തിയത്. 50,000 ത്തോളം വരുന്ന ഭക്തജനങ്ങളോട് ദൈവവചനം പ്രസംഗിക്കുന്നതിനിടയിലാണ് തടിച്ച സ്ത്രീകളെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്.

കേള്‍വിക്കാരുടെ കൂട്ടത്തിലിരുന്ന തടിച്ച സ്ത്രീ വേദിയിലേക്ക് ഓടിയെത്തി വൈദികനെ സ്‌റ്റേജില്‍ നിന്നും തള്ളി താഴേക്കിടുകയായിരുന്നു. സ്ത്രീവിരുദ്ധതയുടേയും സ്വവര്‍ഗരതിക്കെതിരായ നിലപാടിന്റെ പേരിലും അറിയപ്പെടുന്ന വൈദികനാണ് മാര്‍സെലോ റോസി. വൈദികനെ തള്ളിയിട്ട സ്ത്രീ മാനസിക പ്രശ്‌നമുള്ള ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ വിട്ടയച്ചു.