ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇണപ്പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി പാമ്പു കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ യാദവിനാണ് മരിച്ചത്.

തായിലാന്‍ഡിലുള്ള ഭര്‍ത്താവ് ജയ്‌സിംഗ് യാദവുമായി സംസാരിക്കുന്നതിനിടെ മുറിലേക്ക് വന്ന ഗീത അബദ്ധവശാല്‍ കട്ടിലില്‍ ഇണചേരുന്ന പാമ്പുകളുടെ മുകളിലില്‍ ഇരിക്കുകയായിരുന്നു. പാമ്പുകള്‍ മുറിയിലേക്ക് വന്നതോ കട്ടിലില്‍ കയറിയതോ യുവതി അറഞ്ഞിരുന്നില്ല. പാമ്പു കടിയേറ്റ ഇവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലാവുകയുമായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിലുള്ള യുവതിയേയും ഇണചേരുന്ന പാമ്പുകളെയും കണ്ടത്. തുടര്‍ന്ന് യുവതിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.