Connect with us

kerala

ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

Published

on

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

 

kerala

ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും; വിമര്‍ശിച്ച് അലോഷ്യസ് സേവ്യര്‍

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

Published

on

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മോഹന്‍ലാലിന്റെ 2025ല്‍ പുറത്തിറങ്ങിയ തുടരും സിനിമയിലെ കഥാപാത്രങ്ങളെ ഉപമിച്ചായിരുന്നു അലോഷ്യസ് സേവ്യറിന്റെ വിമര്‍ശനം.

‘ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും’- അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം തൃശൂര്‍ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്നാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയും പിന്നീട് മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദ്ദിക്കുകയുമായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

സംഭവത്തില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

kerala

‘ഇത്തരം കെടുകാര്യസ്ഥത കേരളത്തിലെ പോലീസ് കാട്ടിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല; സുജിത്തിനെ ബോധപൂര്‍വം കുടുക്കാന്‍ വേണ്ടിയുള്ള കള്ളക്കേസായിരുന്നു’: അബിന്‍ വര്‍ക്കി

പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.

Published

on

പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വളരെ ഭയാനകവും കേരളം ഇതിനുമുന്നേ കണ്ടിട്ടില്ലാത്ത ഒന്നുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. രണ്ട് കൊല്ലം മുമ്പ് കുന്നംകുളത്ത് ചൊവ്വന്നൂര്‍ എന്ന പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റും അമ്പലത്തിലെ പൂജാരിയുമായ സുജിത്തിനെ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നതിനിടെ പൊലീസ് വരുകയും മദ്യപിച്ചെന്ന് ആരോപിച്ച് സുജിത്തടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പൊലീസ് കൊണ്ടു പോകുന്നതിനിടെ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂടുതല്‍ മര്‍ദിക്കുകയാണ് ചെയ്തത്.
പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരുമ്പോള്‍ സുജിത്തിന്റെ ദേഹത്ത് ഷര്‍ട്ടില്ല. എന്നാല്‍ അകത്തെത്തിയതിനു പിന്നാലെ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സുജിത്തിന അതിക്രരമായി മര്‍ദിക്കുന്നതിന്റ ദൃശ്യങ്ങള്‍ കാണാം. കേരളത്തില പൊലീസ് ഇതുപോല തോന്നിവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. നമുക്കറിയാം കേരളത്തിലെ പൊലീസ് സേനയിലെ കൃമിനലുകളെ കുറിച്ച്, പൊലീസ് സേനയുടെ അകത്തുനിന്നും റിപ്പോര്‍ട്ടുകള്‍ വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. അന്ന് പിടികൂടിയ സുജിത്തിനെ മദ്യപിച്ചുവെന്ന് ആരോപിച്ചുകൊണ്ട് കേസ് ചാര്‍ജ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അയാള്‍ക്കെതിരെ അബ്കാരി ആക്ടിലെ 15സി നിയമപ്രകാരം കേസെടുത്തു. ശേഷം സുജിത്തിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യം കഴിച്ചിട്ടില്ല എന്നത് വ്യക്തമായി. ഇതോടെ പൊലീസിന്റെ കള്ളകളി തെളിഞ്ഞു. സുജിത്തിനെതിരെയുള്ള കേസ് കോടതിയില്‍ പോയിട്ട് രണ്ട് കൊല്ലമായി ഇന്നുവരെ ആ എഫ്‌ഐആറിലെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അത് സുജിത്തിനെ മനപ്പൂര്‍വ്വം കുടുക്കാന്‍ വേണ്ടിയുല്‌ള കള്ളക്കേസായിരുന്നു എന്നുള്ളതി തെളിയുകയാണെന്‌നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിനെ പൊലീസ് മര്‍ദിച്ചതിന്റെ കൂടുതല്‍ തെളിവുകളുമായി സുജിത്തും യൂത്ത് കോണ്‍ഗ്രസും നിയമനടപടികളിലേക്ക് കടന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവിന്റെ നേതൃത്ത്വത്തില്‍ നിയമനടപടികളിലേക്ക് പോകുകയും കോടതിയില്‍ പ്രൈവറ്റ് അന്യായം ഫൈല്‍ ചെയ്യുകയും ചെയ്തു. മര്‍ദനം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വേണ്ടി കോടതി ഉത്തരവിടുകയും ചെയ്തു.

Continue Reading

kerala

മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ച് ഉപകരണങ്ങള്‍ കത്തി നശിച്ചു

മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Published

on

ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീപിടിച്ച് ഉപകരണങ്ങള്‍ കത്തി നശിച്ചു. പാചകത്തിനിടയില്‍ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായതാണ് അപടത്തിനു കാരണം. ബുധനാഴ്ച രാവിലെ ഏഴരയോടെ കായംകുളം ഹാര്‍ബറിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. കായംകുളം ഹാര്‍ബല്‍ നിന്നും മത്സ്യബന്ധനത്തിന് പോയഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിലാണ് തീപിടിച്ചത്.

കാറ്റുള്ളതിനാല്‍ പെട്ടെന്ന് തീ ആളി പടരുകയായിരുന്നു. സ്രാങ്കിന്റെ കാബിന് ഉള്ളിലേക്കും തീ പടര്‍ന്നു. വെള്ളം പമ്പ് ചെയ്‌തെങ്കിലും തീ അണക്കാന്‍ സാധിച്ചില്ല. 45 തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആലപായമില്ല. തീപിടുത്തത്തില്‍ വയര്‍ലെസ് സെറ്റ്, ജി.പി.എസ് സംവിധാനം, എക്കോ സൗണ്ടര്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കത്തി നശിച്ചു. വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Continue Reading

Trending