തിരുവനന്തപുരം: ബിജെപി സഥാനാര്‍ത്ഥി മര്‍ദിച്ചതായി യുവതിയുടെ പരാതി. തിരുവനന്തപുരത്തെ കുന്നത്തുകാൽ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ
അജേഷിനെതിരെയാണ്​ പരാതി. പരിക്കേറ്റ ദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ്​ പ്രചരണാർഥം മതിലിൽ പോസ്​റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്​ മര്‍ദനത്തിന്‌ ​ കാരണം. മതിലിൽ പോസ്​റ്റർ പതിക്കുന്നത്​ ദീപ വിലക്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട പോളിങ് പുരോഗമിക്കുകയാണ്. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഇതുവരെ 72.02 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ ജില്ലകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.