യുഎന്‍: ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ നടത്തിയ സമാധാന ചര്‍ച്ച പരാജയം. സിറിയന്‍ വിഷയത്തില്‍ എട്ടാമത് നടന്ന ചര്‍ച്ചയാണ് പരാജയമായത്. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം സിറിയന്‍ ഭരണകൂട പ്രതിനിധികളാണെന്ന് യുഎന്‍ വക്താവ് സ്റ്റാഫാന്‍ ഡി മിസ്തൂര പറഞ്ഞു.
കഴിഞ്ഞ ദിവസം സിറിയയില്‍ നിന്നു റഷ്യന്‍ സൈന്യം പിന്മാറിയിരുന്നു. 2011 ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍2015 സെപ്തംബറിലാണ് റഷ്യ സിറിയന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വിമതര്‍ക്കും ഐ.എസിനും എതിരെ ആക്രമണം ആരംഭിച്ചത്. സിറിയന്‍ പ്രസിഡന്റ് അല്‍ ബഷാറിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന സിറിയന്‍ ദേശീയ സഖ്യം, അല്‍ നുസ്ര ഫ്രണ്ട്, ഐ.എസ് തുടങ്ങിയവര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം നടത്തിവരികയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യ യുദ്ധമുഖത്ത് നിന്നു പിന്മാറിയത്. ഏഴു വര്‍ഷത്തിനിടെ, 4,65,000 സിറിയന്‍ ജനങ്ങളാണ് കൊല്ലപ്പെട്ടത്. 12 മില്യണ്‍ ആളുകള്‍ അഭയാര്‍ഥികളായി.
സിറിയയില്‍ സമാധാന ചര്‍ച്ച പരാജയം

Be the first to write a comment.