Connect with us

News

സിറിയയിലെ നൂറോളം കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

ഡമാസ്‌കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.

Published

on

സിറിയയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. അസദില്‍ നിന്നും വിമതര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡമാസ്‌കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണമുണ്ടായതായും ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.

തുറമുഖ നഗരമായ ലതാകിയയും തെക്ക്-പടിഞ്ഞാറന്‍ നഗരമായ ദാരയും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രണയ പക; അധ്യാപികയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വിദ്യാര്‍ത്ഥി

26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്.

Published

on

മധ്യപ്രദേശിലെ ഭോപാലില്‍ അധ്യാപികയെ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്. നര്‍സിംഗ്പൂര്‍ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എക്‌സലന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതി സൂര്യാന്‍ഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയും പ്രതിയും തമ്മില്‍ രണ്ട് വര്‍ഷത്തിലേറെ പരിചയമുണ്ട്.
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നു. അധ്യാപിക ഇപ്പോള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്നും പ്രതിയെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയിരുന്നു.
ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന പൊതു പരിപാടിയില്‍ സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു. അധ്യാപിക നല്‍കിയ പരാതിയെത്തുടര്‍ന്ന് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 3:30 ഓടെയാണ് സംഭവം. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോള്‍ അവരുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയല്ലെന്ന് ഡോക്ടര്‍മാര്‍ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 124 , മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂര്‍ണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോണ്‍ഗര്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

പര്‍ദ ധരിച്ചവരെ തീവ്രവാദികളായി ചിത്രീകരിച്ച് ഗുജറാത്തിലെ സ്‌കൂളില്‍ നാടകം

സ്വാതന്ത്ര്യദിനത്തിലാണ് നാടകം അവതരിപ്പിച്ചത്

Published

on

ഗുജറാത്തിലെ ഭാവ്നഗറിലെ കുംഭര്‍വാഡ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടകം ബുര്‍ഖയും പര്‍ദയും ധരിച്ച് തീവ്രവാദികളായി ചിത്രീകരിക്കുന്ന പെണ്‍കുട്ടികളെ കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സാക്ഷ്യം വഹിച്ച പ്രകടനത്തില്‍ ബുര്‍ഖയും പര്‍ദയും ധരിച്ച പെണ്‍കുട്ടികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചിത്രീകരിച്ചു. രാജ്യസ്നേഹത്തിന്റെ മറവില്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

‘ഇതൊരു നാടകമല്ല, വിഷമാണ്,’ പ്രാദേശിക പ്രവര്‍ത്തകനായ ഷാഹിദ് ഖാന്‍ പറഞ്ഞു. ‘സ്വാതന്ത്ര്യ ദിനത്തില്‍, സാഹോദര്യത്തെയും സമത്വത്തെയും കുറിച്ച് സംസാരിക്കേണ്ട സമയത്ത്, അവര്‍ മുസ്‌ലിംകളെ അപമാനിക്കാന്‍ തിരഞ്ഞെടുത്തു.’

രാജ്യവ്യാപകമായി രോഷത്തിന് ഇടയാക്കിയ വീഡിയോ പിന്നീട് വൈറലായി. പൊതു ഇടങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന വിദ്വേഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷത്തെ നാടകം പ്രതിഫലിപ്പിക്കുന്നുവെന്ന് പൗരന്മാരും സമുദായ നേതാക്കളും പറയുന്നു.

ഇത്തരമൊരു പ്രകടനം അനുവദിച്ച സ്‌കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യോജിപ്പിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ക്ലാസ് മുറികള്‍ വിദ്വേഷത്തിന്റെ വേദികളാക്കി മാറ്റുകയാണെന്ന് സാമൂഹിക ഗ്രൂപ്പുകള്‍ വാദിക്കുന്നു.

തെരുവുകള്‍ മുതല്‍ ക്ലാസ് മുറികള്‍ വരെ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് അഭിഭാഷകന്‍ നസീം അഹമ്മദ് പറഞ്ഞു.

അന്വേഷണം നടക്കുകയാണെന്ന് പ്രാദേശിക അധികാരികള്‍ അറിയിച്ചെങ്കിലും ഇതുവരെ പോലീസ് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Continue Reading

kerala

കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പിയെ വാരിപ്പുണര്‍ന്ന് എസ്എഫ്‌ഐ; എ.ബി.വി.പി മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

Published

on

കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയെ വാരിപ്പുണർന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ ഭരിച്ചിരുന്ന എ.ബി.വി.പി എസ്.എഫ്.ഐയെ സഹായിക്കുന്നതിന് വേണ്ടി മത്സര രംഗത്ത് നിന്ന് പിൻവാങ്ങി. പതിറ്റാണ്ടുകളായുള്ള കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ എബിവിപി മത്സരിക്കുന്നില്ല.

യു.ഡി.എസ്.എഫ് മുന്നണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ-എ.ബി.വി.പി കൂട്ടുകെട്ട്. ഒരാഴ്ചയായി എ.ബി.വി.പിയുടെ പണി ഓവർടൈമിലെടുത്ത് വർഗ്ഗീയത വിളമ്പിയ എസ്.എഫ്.ഐ കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയിൽനിന്ന് കൂലി വാങ്ങുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending