Connect with us

Cricket

ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി വേണം; പാകിസ്ഥാന്‍

Published

on

ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാക് കായിക മന്ത്രി എഹ്‌സന്‍ മസാരി വ്യക്തമാക്കി.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പിനും നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയില്‍ നടത്തിക്കൂടാ എന്ന് മസാരി ചോദിച്ചു. ഇക്കാര്യ ഐസിസി യോഗത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആക്റ്റിങ് ചെയര്‍മാന്‍ സാക്ക അഷ്‌റഫ് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഏഷ്യാകപ്പ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടക്കും. പാകിസ്താനില്‍ നാല് മത്സരങ്ങളും ശ്രീലങ്കയില്‍ ഒന്‍പത് മത്സരങ്ങളുമാണ് നടക്കുന്നത്.

Cricket

അഭിഷേക് ഷോ; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് അനായാസ ജയം

4 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Published

on

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സഞ്ജു സാംസണ്‍ 20 പന്തില്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോസ് ബട്‌ലര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 68 റണ്‍സാണ് ബട്‌ലര്‍ നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Continue Reading

Cricket

ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിനെ തഴഞ്ഞു

15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

Published

on

ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടംനേടിയില്ല.

പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.

ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.

ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്‌കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കുകയായിരുന്നു.

Continue Reading

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Published

on

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും നാളെ ഉച്ചയ്ക്ക് 12.30ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പുറംവേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുള്ള ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലിടം നേടുമോ എന്നതാണ് ഏറെ ശ്രദ്ധേയം.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും ബിസിസിഐ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ടീമില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കെയാണ് രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും.

Continue Reading

Trending