ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10.30ന് ഖത്തറിലെ ജസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരം 2023 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പ് യോഗ്യതയ്ക്കും പരിഗണിക്കും. 2019ല്‍ നടന്ന ആദ്യ പാദത്തില്‍ ഖത്തറിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനില പിടിച്ചിരുന്നു.