ന്യൂദല്‍ഹി: 25 വര്‍ഷക്കാലം ത്രിപുരയെ സേവിക്കാന്‍ പാര്‍ട്ടിക്ക് അവസരം തന്ന സംസ്ഥാനത്തെ ജനങ്ങളോട് നന്ദി അറിയിച്ച് സീതാറാം യെച്ചൂരി. ബിജെപിയുടേയും ആര്‍ എസ് എസിന്റേയും ദുഷിച്ച രാഷ്ട്രീയത്തെതിരായ പോരാടുമെന്നും യെച്ചൂരി പറ്ഞ്ഞു. ‘ബിജെപിയേയും അവരുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തേയും എതിര്‍ക്കുന്നത് ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഞങ്ങള്‍ തുടരും,’ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ യെച്ചൂരി വ്യക്തമാക്കി.

‘ബിജെപിയുടേയും ആര്‍ എസ് എസിന്റേയും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും ആവശ്യമാണ്,’ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോരാട്ടം തുടരുകയാണെന്ന പ്രഖ്യാപനവുമായാണ് യെച്ചൂരിയുടെ കുറിപ്പ് അവസാനിക്കുന്നത്.