Connect with us

crime

വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇതോടെ ഇയാളുടെ യൂട്യൂബ് ചാനലടക്കം നീക്കം ചെയ്യുകയായിരുന്നു

Published

on

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരുടെ സ്ത്രീ വിരുദ്ധ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് വീഡിയോകള്‍ നീക്കം ചെയ്തത്. വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇതോടെ ഇയാളുടെ യൂട്യൂബ് ചാനലടക്കം നീക്കം ചെയ്യുകയായിരുന്നു.

അതേസമയം വിജയ് പി നായരുടെ ഡോക്ടറേറ്റ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് ഒരു സ്ഥാപനത്തില്‍ നിന്നാണ് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചെന്നൈയില്‍ ഇയാള്‍ പറയുന്ന പോലെ ഒരു സ്ഥാപനം ഇല്ലെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും.

ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണിത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാലു മാസം മുന്‍പ് തുടങ്ങിയ ചാനലില്‍ സിനിമയും സ്‌റ്റോക്ക് മാര്‍ക്കറ്റിങ്ങുമായിരുന്നു ഉള്ളടക്കം. പിന്നീടാണ് സ്ത്രീകളെ അപഹസിക്കുന്ന അശ്ലീല വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയതിന് നേരത്തെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരെ വീട്ടില്‍ പോയി തല്ലിയിരുന്നു. സംഭവത്തില്‍ അയാളോട് മാപ്പു പറയാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ലൈവ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ ഇരു പക്ഷക്കാര്‍ക്കും എതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Published

on

കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനു നേരെ ആക്രമണം. ഭഗ്‌വാ ലവ് ട്രാപ്പ് ആണോന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ 2 പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്.

ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയും സുഹൃത്തും. പണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവര്‍ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകള്‍ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.

 

Continue Reading

Business

ഹോട്ടലുടമയുടെ കൊലപാതകം; ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട്ടില്‍ നിന്ന്

Published

on

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട് നിന്ന്. ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് സിദ്ദിഖിന്റെ കൊലയ്ക്കുശേഷമാണ്. ട്രോളിബാഗുകളും വാങ്ങിയത് കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന്. സിദ്ദിഖിന്റെ എടിഎം പിന്‍ നമ്പര്‍ ഷിബിലി മുമ്പേ അറിഞ്ഞിരുന്നു.

ഹോട്ടലിലേക്ക് സാധനം വാങ്ങാന്‍ സിദ്ദിഖ് പിന്‍നമ്പര്‍ നല്‍കിയിരുന്നെന്ന് സൂചനയുണ്ട്.
അതേസമയം, കേസില്‍ മൂന്ന് പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
പുലര്‍ച്ചെ എത്തിച്ച ഷിബിലിയേയും ഫര്‍ഹാനയേയും ആഷിക്കിനേയും തിരൂരിനടുത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

കൊലപാതകത്തില്‍ കൂടുതല്‍ പങ്കുണ്ടെന്ന് കരുതുന്ന ഫര്‍ഹാനയെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യും.

Continue Reading

crime

60 ലക്ഷം രൂപയുടെ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയില്‍

Published

on

കൊച്ചി: സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികള്‍ അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശി സുബൈര്‍ ഭാര്യ ജനുഫര്‍ എന്നിവരാണ് അറസ്റ്റിലായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദമ്പതികളെ പിടികൂടിയത്.

Continue Reading

Trending