Connect with us

More

മുടന്തി മുടന്തി ഇബ്രയെത്തി, കിരീടം വാങ്ങി, ആഘോഷത്തില്‍ പങ്കാളിയായി

Published

on

സ്‌റ്റോക്ക്‌ഹോം: ഇത്തരത്തില്‍ ഒരനുഭവം ഫുട്‌ബോളില്‍ ഇത് വരെ ആര്‍ക്കുമുണ്ടായിട്ടില്ല. പരുക്കില്‍ തളര്‍ന്ന് വീട്ടിലിരിക്കുമ്പോള്‍ ക്ലബില്‍ നിന്നും ഔദ്യോഗിക ക്ഷണം. പെട്ടെന്ന് സ്റ്റോക്ക്‌ഹോമിലേക്ക് വരുക. ടിക്കറ്റും മറ്റ് സൗകര്യങ്ങളുമെല്ലാം റെഡി. സര്‍ജറി കഴിഞ്ഞ വലത് കാലുമായി സ്‌ട്രെച്ചസില്‍ വിമാനത്താവളത്തിലേക്ക് അവിടെ നിന്നും സ്‌റ്റോക്ക്‌ഹോമിലേക്ക്. അവിടെ നിന്നും വി.വി.ഐ.പി പരിഗണനയോടെ ഫ്രണ്ട്‌സ് സ്റ്റേഡിയത്തിലേക്ക്. ഫൈനലിന് മുമ്പ് കളിക്കാരെ കാണുന്നു. വിജയാശംസകള്‍ നേരുന്നു. ഗ്യാലറയില്‍ ഫൈനല്‍ ആസ്വദിക്കുന്നു. ടീം കപ്പ് ഉറപ്പാക്കിയപ്പോള്‍ അതേ സ്‌ട്രെച്ചസില്‍ മൈതാനത്തേക്ക്. ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നു. ടീമിനും താരങ്ങള്‍ക്കുമൊപ്പം മെഡല്‍ സ്വീകരിക്കുന്നു. എന്നിട്ട് ജേതാവിനെ പോലെ മടങ്ങുന്നു…. ഈ താരം സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച് എന്ന ഇബ്ര.

FBL-EUR-C3-AJAX-MAN UTD

ഇന്നലെ സ്‌ക്കോട്ടിഷ് നഗരമായ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന യൂറോപ്പ ലീഗ് ഫൈനല്‍ വേദിയിലാണ് സംഭവം. ഒന്നര മാസം മുമ്പാണ് ഇതേ യൂറോപ്പ ലീഗ് കളിക്കുന്നതിനിടെ 35 കാരനായ താരത്തിന് പരുക്കേറ്റത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതി-പരുക്ക് ഗുരുതരമാണ്. അമേരിക്കയിലെ പെനില്‍സില്‍വാനിയയിലേക്ക് വിമാനം കയറി-വിജയകരമായി ശസ്ത്രക്രിയ നടത്തി. മൂന്ന് മാസത്തേക്ക് കളി പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഇബ്ര ഒന്നുറപ്പിച്ചു-സീസണ്‍ നഷ്ടമാവും. അദ്ദേഹത്തിന്റെ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും കോച്ച് ഹൗസേ മോറിഞ്ഞോക്കും വലിയ തിരിച്ചടിയായി പരുക്കും സര്‍ജറിയുമെല്ലാം. പക്ഷേ മറ്റ് താരങ്ങള്‍ ഇബ്രക്കായി കളിച്ചു. ടീം കപ്പടിച്ചു-അവര്‍ ആ കപ്പ് ഇബ്രക്ക് നല്‍കി.
TOPSHOT-FBL-EUR-C3-MAN UTD-ANDERLECHTവലിയ സന്തോഷമാണിപ്പോള്‍ ഇബ്രക്ക്. സീസണിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു ഇത്തവണ മാഞ്ചസ്റ്ററിന് കപ്പുകള്‍ ധാരാളം നല്‍കുമെന്ന്. ഒരു കപ്പ് രാജകീയമായി തന്നെ നല്‍കിയതിന് ശേഷമായിരുന്നു നിരന്തരമായ മല്‍സരങ്ങള്‍ അദ്ദേഹത്തെ ബാധിച്ചത്. ഇബ്ര മാത്രമല്ല അര്‍ജന്റീനക്കാരനായ പിന്‍നിരക്കാരന്‍ റോജയും ലുക്കാ ഷായും എറിക് ബെയ്‌ലിയും പരുക്കിലായി. എല്ലാവരുമുണ്ടായിരന്നു ഇന്നലെ ഫൈനല്‍ കാണാന്‍.
ഇതേ ഫ്രണ്ട്്‌സ് മൈതാനത്ത് വെച്ചായിരുന്നു ഇബ്രയുടെ സൂപ്പര്‍ ഗോള്‍ മുമ്പ് പിറന്നത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍. അന്ന് മുതല്‍ ഈ മൈതാനം ഇബ്ര അറീന എന്ന പേരിലാണ് അറിയപ്പെട്ടത്. തന്റെ പ്രിയ മൈതാനത്ത് ഫൈനല്‍ കളിക്കാന്‍ കഴിയാത്ത നിരാശ പക്ഷേ ഇബ്ര പ്രകടിപ്പിച്ചില്ല-കൂട്ടുകാര്‍ തനിക്ക് നല്‍കിയ വിലപ്പെട്ട സമ്മാനത്തിന്റെ ആവേശത്തില്‍ അദ്ദേഹം എല്ലാം മറന്നു. 2001 മുതല്‍ 2004 വരെ ഇബ്ര അയാക്‌സിന്റെ താരമായിരുന്നു. അതിനാല്‍ അവിടെയും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു. എന്നാല്‍ മാഞ്ചസ്റ്ററിന്റെ ചുവപ്പന്‍ ട്രാക് സ്യൂട്ടണിഞ്ഞാണ് അദ്ദേഹം വന്നതും മടങ്ങിയതും.മല്‍സരത്തിന് ശേഷം സംസാരിച്ച കോച്ച് മോറിഞ്ഞോ ഫൈനല്‍ കളിച്ച താരങ്ങളേക്കാള്‍ ഫൈനലിന് സാക്ഷിയാവാന്‍ വന്ന തന്റെ പ്രിയപ്പെട്ട താരത്തിനാണ് അഭിവാദ്യം അര്‍പ്പിച്ചത്. മാധ്യമങ്ങളും ഇബ്രക്കൊപ്പമായിരുന്നു-അദ്ദേഹമായിരുന്നു ക്യാമറകളുടെ നോട്ടപ്പുള്ളി.

kerala

മന്ത്രിതല ചർച്ച പരാജയം; കടയടപ്പ് സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് റേഷൻ വ്യാപാരികൾ

183 ക​ട​ക്കാ​ർ​ക്ക് 10,000ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് വ​രു​മാ​ന​മെ​ന്നും നേ​താക്ക​ൾ അ​റി​യി​ച്ചു

Published

on

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഏ​ഴി​ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം.

വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, കെ.​ടി.​പി.​ടി.​എ​സ് ഓ​ഡ​റി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം ഉ​റ​പ്പാ​ക്കി പ​രി​ഷ്ക​രി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് സം​ഘ​ട​ന നേ​താ​ക്ക​ൾ മ​ന്ത്രി​യെ അ​റി​യി​ച്ചു.

വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്ന സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന്മേ​ൽ സ​ർ​ക്കാ​റി​ന് തു​റ​ന്ന മ​ന​സ്സാ​ണു​ള്ള​തെ​ന്നും എ​ന്നാ​ൽ, നി​ല​വി​ലെ സാ​മ്പ​ത്തി​ക പ​രി​മി​തി​യി​ൽ ഇ​ക്കാ​ര്യം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​നെ​തി​രെ രൂ​ക്ഷ​ഭാ​ഷ​യി​ലാ​ണ് വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പ​തി​നാ​ലാ​യി​ര​ത്തോ​ളം വ്യാ​പാ​രി​ക​ളി​ൽ 9909 പേ​ർ​ക്കും നി​ല​വി​ലെ വേ​ത​നം​കൊ​ണ്ട് ക​ട ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഒ​രു​വ​ർ​ഷ​ത്തെ വേ​ത​ന ക​ണ​ക്കു​ക​ൾ നി​ര​ത്തി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

2402 ക​ട​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം​മു​ട​ക്കി​യാ​ണ് ക​ട വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും സെ​യി​ൽ​സ്മാ​നു​ള്ള വേ​ത​ന​വും ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. 183 ക​ട​ക്കാ​ർ​ക്ക് 10,000ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് വ​രു​മാ​ന​മെ​ന്നും നേ​താക്ക​ൾ അ​റി​യി​ച്ചു.

Continue Reading

india

മുതിർന്ന കോൺ​ഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

ഭോപ്പാൽ: മുതിർന്ന കോൺ​ഗ്രസ് നേതാവും യുപി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്. ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ​ഗവർണറായി അദ്ദേഹം സേവനമനുഷ്ഠുച്ചിരുന്നു. 1972-ൽ മധ്യപ്രദേശിലെ സെഹോറിൽനിന്നും നിയമസഭാം​ഗമായി.1984-ൽ ലോക്സഭയിലുമെത്തി.

Continue Reading

kerala

‘സർട്ടിഫിക്കറ്റ് നൽകിയില്ല’, കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Published

on

കോഴിക്കോട്: എൻ.ഐ.ടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരിക്കേറ്റ അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അധ്യാപകന് കഴുത്തിനും വയറിനും കൈക്കും ആണ് പരിക്കേറ്റത്. സർട്ടിഫിക്കറ്റ് നൽകാത്തതുമായി ഉണ്ടായ തർക്കമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Trending