Connect with us

Sports

ചരിത്രമാവാന്‍ സിസുവിന് കപ്പ് വേണം

Published

on

 

മാഡ്രിഡ്: പരിശീലകന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്ന റെക്കോര്‍ഡാണ് സൈനുദ്ദീന്‍ സിദാന്റേത്. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ അമരക്കാരനായിട്ട് അദ്ദേഹം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. അതിനിടെ തന്നെ രണ്ട് തവണ റയലിനെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാക്കി മാറ്റി. രണ്ട് തവണ ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കി. 2017 ല്‍ ലാലീഗ കിരീടം നേടി. കിംഗ്‌സ് കപ്പിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും ജേതാക്കളായി. ഓരോ 111 ദിവസത്തിലും കിരീടം നേടുന്ന കോച്ചെന്ന് അത്യപൂര്‍വ്വ റെക്കോര്‍ഡ്. ഇന്ന് അദ്ദേഹത്തിന് മറ്റൊരു ഫൈനല്‍. കിരീടം നേടിയാല്‍ തുടര്‍ച്ചായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് പരിശീലകന്‍ എന്ന മെഗാ റെക്കോര്‍ഡ്
ഇന്ന് തോറ്റാലോ…? സീസണില്‍ കിരീടമില്ലാത്ത കോച്ച് എന്ന അപഖ്യാതി. റയലിലെ പരിശീലക സ്ഥാനം എപ്പോഴും വെല്ലുവിളിയാണ്. 1994 ന് ശേഷമുള്ള കണക്കെടുത്താല്‍ 23 തവണ അവര്‍ പരിശീലകരെ മാറ്റി. സിദാനാണ് തമ്മില്‍ ഭേദം-അഥവാ കൂടുതല്‍ കാലം പരിശീലകനായി തുടരുന്നത്. ഇന്ന് നടക്കുന്ന ഫൈനല്‍ സിദാന് കീഴില്‍ റയല്‍ കളിക്കുന്ന 148-ാമത്തെ മല്‍സരമാണ്. സിദാന്റെ പ്രധാന കരുത്ത് താരങ്ങളുടെ വിശ്വാസമാണ്. കൃസ്റ്റിയാനോ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളെല്ലാം അദ്ദേഹം വേണമെന്ന ശക്തമായ നിലപാടുകാരാണ്. സിദാന്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ അനുഭവസമ്പന്നനായതിനാല്‍ അദ്ദേഹത്തിന് ഗെയിമിനെക്കുറിച്ച് വളരെ വ്യക്തമായ ധാരണയുണ്ടെന്ന സത്യം കളിക്കാര്‍ തിരിച്ചറിയുന്നുണ്ട്. ലോക ക്ലബ് ഫുട്‌ബോളിലെ കരുത്തരെ മറികടന്നാണ് അവര്‍ ഫൈനല്‍ വരെയെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മന്‍ പ്രബലരായ ബൊറൂഷ്യ ഡോര്‍ട്ടുമണ്ട്, ടോട്ടനം, പ്രി ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിച്ച പി.എസ്.ജി, ക്വാര്‍ട്ടര്‍ ഫൈനലില്‍ ജിയാന്‍ ലുക്കാ ബഫണിന്റെ യുവന്തസ്, സെമിയിലോ ശക്തരായ ബയേണ്‍ മ്യൂണിച്ചിനെയും. ഈ പ്രതിയോഗികളെ താരതമ്യം ചെയ്യുമ്പോള്‍ ലിവര്‍പൂള്‍ ദുര്‍ബലരാണ്. പക്ഷേ സിദാന്‍ പറയുന്നു-അത്തരത്തില്‍ കാര്യങ്ങള്‍ കാണുന്നില്ലെന്ന്. പക്ഷേ വിജയം അദ്ദേഹത്തിന് നിര്‍ബന്ധമാണ്-പുതിയ സീസണ് കരുത്തോടെ ഒരുങ്ങാന്‍.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending