Connect with us

Football

കളിക്കും കയ്യടി: കളികഴിഞ്ഞും കയ്യടി; വേറിട്ട ആഘോഷവുമായി ജപ്പാന്‍

ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം

Published

on

ദോഹ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരെ നേടിയ അട്ടിമറി വിജയം ജപ്പാനെ ആഹ്ലാദത്തിന്റെ നെറുകയിലെത്തിച്ചു. വിജയം ആരവങ്ങളില്‍ തീര്‍ക്കാതെ വേറിട്ട രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് ജപ്പാന്‍ ആരാധകരും ടീം അംഗങ്ങളും. കളികഴിഞ്ഞ ശേഷം സ്‌റ്റേഡിയത്തിലെയും റൂമിലെയും മാലിന്യങ്ങള്‍ നീക്കിയാണ് ജപ്പാന്‍ വീണ്ടും ലോക കയ്യടി നേടിയിരിക്കുന്നത്.

ഫിഫ ലോകകപ്പിന്റെ സമൂഹ മാധ്യമത്തില്‍ ജപ്പാന്‍ ആരാധകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചു. ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പങ്കുവെച്ച വീഡിയോ ദൃശ്യം ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റി. ഒപ്പം കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹവും.

കഴിഞ്ഞ കളിയില്‍ ആദ്യമായി ജര്‍മനിയെ നേരിട്ട ജപ്പാന്‍ പോരാട്ടവീര്യത്തിന്റെ പര്യയായമായി മാറുകയായിരുന്നു. ജര്‍മനിക്കായി ആദ്യ പകുതിയില്‍ എല്‍കെ ഗുണ്ടോഗന്‍ നേടിയ ഗോളില്‍ പിന്നിലായതിന് ശേഷമാണ് ജപ്പാന്‍ ജയം പിടിച്ചെടുത്തത്.

പകരക്കാരായെത്തിയത് റിറ്റ്‌സു ഡോന്‍, തക്കുമ അസാനൊ എന്നിവരാണ് ഗോള്‍ ജപ്പാന് വേണ്ടി സ്‌കോര്‍ ചെയ്തത്. 76ാം മിനുറ്റിലായിരുന്നു റിറ്റ്‌സുവിന്റെ ഗോള്‍. കളിയവസാനിക്കാന്‍ ഏഴ് മിനുറ്റുകള്‍ ബാക്കി നില്‍ക്കെ തക്കുമയും ലക്ഷ്യം കണ്ടു.

പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ജപ്പാന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നു. ജര്‍മന്‍ മുന്നേറ്റനിര 24 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍മുഖത്തേക്ക് തൊടുത്തത്. ജപ്പാന് മടക്കാനായത് 11 എണ്ണവും.

Football

തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമി; ലൂയിസ് സുവാരസ്

മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ.

Published

on

തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ. ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്.

കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ തന്റെ സഹാതാരങ്ങൾക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു.

തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാൽ താൻ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ചെലവഴിക്കാനാണ് തീരുമാനമെന്നും സുവാരസ് പറഞ്ഞു.

Continue Reading

Football

കേരള പ്രീമിയര്‍ ലീഗില്‍ കേരള യുണൈറ്റഡ്‌ എഫ്‌.സി സാറ്റ്‌ തിരൂര്‍ ഫെെനല്‍ ഇന്ന്

കേരള പ്രീമിയർ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ്‌ യുണൈറ്റഡ്‌ എഫ്‌.സി ആദ്യമായാണ്‌ സാറ്റ്‌ തിരൂർ ഫൈനലിലെത്തുന്നത്‌.

Published

on

കണ്ണൂർ: ഒരു മാസത്തിലധികമായി കണ്ണൂരില്‍ നടന്നുവരുന്ന കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപോര്. വൈകിട്ട്‌ ഏഴിന്‌ നടക്കുന്ന ഫെെനലില്‍ കേരള യുണൈറ്റഡ്‌ എഫ്‌.സിയും സാറ്റ്‌ തിരൂരും ഏറ്റുമുട്ടും.

മലപ്പുറം കോട്ടപ്പുറം മെെതാനത്ത് പ്രാഥമിക തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ജവഹര്‍ മെെതാനത്ത് രണ്ടാം പാദ മത്സരങ്ങളും ക്വാര്‍ട്ടറും സെമിഫെെനലുള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് കലാശപോരിന് കണ്ണൂര്‍ ഒരുങ്ങിയത്. കേരള പ്രീമിയർ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ്‌ യുണൈറ്റഡ്‌ എഫ്‌.സി ആദ്യമായാണ്‌ സാറ്റ്‌ തിരൂർ ഫൈനലിലെത്തുന്നത്‌.

Continue Reading

Football

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇറാനെ വീഴ്ത്തി ഖത്തര്‍ ഫൈനലില്‍

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളികള്‍.

Published

on

എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തര്‍ ഫൈനലില്‍. ഇറാനെ രണ്ടിനെതിരെ 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. ശക്തമായ പോരാട്ടം കാഴ്ചവെച്ചിട്ടും ആതിഥേയ രാജ്യത്തിന് മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു ഇറാന്റെ വിധി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളികള്‍.

ഇറാന്റെ ഗോളോടെയാണ് മത്സരം ഉണര്‍ന്നത്. സര്‍ദാര്‍ അസ്മൗണ്‍ ഇറാന്‍ നിരയെ മുന്നിലെത്തിച്ചു. എന്നാല്‍ അധികം വൈകാതെ ഖത്തര്‍ മത്സരത്തിലേക്ക് തിരികെ വന്നു. 17-ാം മിനിറ്റില്‍ ജാസിം ഗബര്‍ അബ്ദുല്‍സല്ലാം ഖത്തറിനായി സമനില ഗോള്‍ നേടി. 43-ാം മിനിറ്റില്‍ അക്രം അഫീഫിലൂടെ ഖത്തര്‍ മത്സരത്തില്‍ മുന്നിലെത്തി.

ആദ്യ പകുതി പിന്നിടുമ്പോള്‍ 2-1ന് ആതിഥേയര്‍ ലീഡ് ചെയ്തു. എങ്കിലും 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇറാന്‍ ഒപ്പമെത്തി. അലിരേസ ജഹാന്‍ബക്ഷ് ആണ് ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ അല്‍മോസ് അലിയുടെ ഗോളിലൂടെ ഖത്തര്‍ വീണ്ടും മുന്നിലെത്തി. പിന്നീട് തിരിച്ചുവരവിനുള്ള ഇറാന്റെ കഠിന ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതോടെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഖത്തര്‍ സംഘം വിജയം ആഘോഷിച്ചു.

 

 

Continue Reading

Trending